ശ്രീ.പിണറായി വിജയൻ

 ബഹു: കേരള മുഖ്യമന്തി 

ശ്രീ വി ശിവൻകുട്ടി

                              ബഹു: തൊഴിൽ വകുപ്പ് മന്ത്രി 

ശ്രീ എൻ വി ചന്ദ്രബാബു

ബഹു : ബോർഡ് ചെയർമാൻ

സ്കീമുകൾ 

 

 1. പദ്ധതി പ്രകാരം തൊഴിലാളികളുടെ പി.എഫ്.അക്കൗണ്ടില്‍ നിന്നും നല്‍കുന്ന
     തിരിച്ചടയ്ക്കേണ്ടാത്ത അഡ്വാന്‍സുകള്‍

 

    1        

 

ചികിത്സാ വായ്പ  

 

തൊഴിലാളിയുടെ അക്കൗണ്ടിലെ നീക്കി  ബാക്കിയുടെ 50 ശതമാനമോ

3 മാസത്തെവേതനമോ ഏതാണോ കുറവ്.

2

 

വിവാഹം

 

തൊഴിലാളിയുടെ അക്കൗണ്ടിലെ തുകയുടെ 25%
3

 

ജോലിയില്ലാത്ത സമയത്ത്നല്‍കുന്ന വായ്പ

 

10,000 രൂപ
4

 

വിദ്യാഭ്യാസ വായ്പ 

 

   +2 വരെ 5,000/- രൂപയോ  അക്കൗണ്ടിലെ  തുകയുടെ 25 ശതമാനമോ എതാണോ കുറവ്.

  +2 ന് മുകളില്‍  25,000/- രൂപയോ അക്കൗണ്ടിലെ തുകയുടെ 25% ഏതാണോ  കുറവ്.

5 ഭവന നിര്‍മ്മാണം 

 

വീട് നിര്‍മ്മിക്കാന്‍ അക്കൗണ്ടിലെ നീക്കി  ബാക്കിയിലെ മുഴുവന്‍ തുകയോ എസ്റ്റിമേറ്റ്

തുകയോ ഏതാണോ കുറവ്.

വീട് പണി പൂര്‍ത്തിയാക്കാന്‍ 6 മാസത്തെ വേതനമോ അക്കൗണ്ടിലെ 50 ശതമാനമോ

 

 

2.  തൊഴിലാളികള്‍ക്ക് ബോര്‍ഡില്‍ നിന്നും നല്‍കി വരുന്ന വിവിധ ധനസഹായങ്ങള്‍

 

(1) അപകട ഇന്‍ഷുറന്‍സ് പദ്ധതി (കോമ്പന്‍സേഷന്‍ പദ്ധതി പ്രകാരമുള്ള ധനസഹായം)

1.07.2013 മുതല്‍ തൊഴിലാളികള്‍ക്ക് വേണ്ടി ബോര്‍ഡ് ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു.   ടി പദ്ധതി പ്രകാരം തൊഴിലാളി മരണപ്പെടുകയോ പൂര്‍ണ്ണമായ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ആറ് ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്നു.  കൂടാതെ ഭാഗികമായ അംഗവൈകല്യത്തിന് മൂന്ന് ലക്ഷം രൂപയും തൊഴിലുമായി ബന്ധപ്പെട്ട അപകടങ്ങള്‍ക്കുള്ള ആശുപത്രി ചെലവുകള്‍ക്ക് പരമാവധി 60,000/- രൂപയും തൊഴിലാളിക്ക് ലഭിക്കും.  കൂടാതെ അപകടത്തിലൂടെ ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക് ആഴ്ചതോറും (പരമാവധി 102 ആഴ്ച) അഷ്വര്‍ഡ് തുകയ്ക്ക് തുല്യമായ തുക വീതിച്ചുനല്‍കും.

(2) സ്കോളര്‍ഷിപ്പ്

ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ 8-ാം ക്ലാസ്സ് മുതല്‍ പ്രൊഫഷണല്‍ കോഴ്സ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കി വരുന്നു.    
(3) മരണാനന്തര ധനസഹായം

സര്‍വ്വീസിലിരിക്കെ മരണമടയുന്ന തൊഴിലാളിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് 5000/- രൂപയും സര്‍വ്വീസില്‍ നിന്നും വിരമിച്ച തൊഴിലാളിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് 3000/- രൂപയും നല്‍കി വരുന്നു.  


(4) അവശത ധനസഹായം

കള്ള് ചെത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ വൃക്ഷത്തില്‍ നിന്നും വീണ് പരിക്ക് പറ്റി പൂര്‍ണ്ണമായും ശാശ്വതമായും ജോലി ചെയ്യാന്‍ കഴിയാതെ വരുന്ന തൊഴിലാളികള്‍ക്ക് പ്രതിമാസം 300/- രൂപ സാമ്പത്തിക സഹായം അനുവദിച്ച് വരുന്നു.  

(5) വിവിധ ചികിത്സാധനസഹായം

സര്‍വ്വീസിലിരിക്കെ ക്യാന്‍സര്‍ രോഗം, ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം എന്നിവ ബാധിക്കുന്നവര്‍ക്ക് 15,000/- രൂപ ചികിത്സാ ധനസഹായമായി അനുവദിക്കുന്നു. ഈ പദ്ധതിയ്ക്ക് പകരം 1.4.2018 മുതല്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എല്ലാ തൊഴിലാളികള്‍ക്കുമായി ബോര്‍ഡ് നടപ്പിലാക്കിയിട്ടുണ്ട്.


(6) പെന്‍ഷന്‍ പദ്ധതി
തൊഴിലാളികള്‍ക്കുവേണ്ടി ചുവടെ ചേര്‍ക്കുന്ന പട്ടിക പ്രകാരം സര്‍വ്വീസനുസരിച്ച് പെന്‍ഷന്‍ പദ്ധതി ആവിഷ്കരിക്കുന്നതിനുള്ള പ്രൊപ്പോസല്‍ 25.07.17 ലെ 587 മത് ബോര്‍ഡ് യോഗ തീരുമാനമനുസരിച്ച് സര്‍ക്കാര്‍ അംഗീകാരത്തിനയയ്ക്കുകയും ആയത് 16.11.17ലെ സ.ഉ (സാധ) 1514/2017/തൊഴില്‍ നമ്പര്‍ ഉത്തരവിലൂടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.


 

 

സര്‍വ്വീസ് കാലയളവ്

 

നല്‍കുന്ന പെന്‍ഷന്‍


15 വര്‍ഷം വരെ

 

2000

 

15-20 വര്‍ഷം

 

2500


20-25 വര്‍ഷം

 

3000


25-30 വര്‍ഷം

 

3500

 

30-35 വര്‍ഷം

 

4500

 

35 ന് മുകളില്‍

 

5000



7.  ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളെ ഞടആഥഇഒകട (സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്) പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതി.


8.  ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും കൂടാതെ തൊഴിലാളികളുടെ പെണ്‍മക്കള്‍ക്കും വിവാഹ ധനസഹായമായി 40,000/- രൂപ നല്‍കുന്ന പദ്ധതി.


9.  ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചെത്ത് തൊഴിലാളികളില്‍ ഓരോ വര്‍ഷവും പ്രായാധിക്യം മൂലം പിരിയുന്നവരില്‍ നിന്നും ജില്ലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ സര്‍വ്വീസുള്ള ഒരാളെ തെരഞ്ഞെടുത്ത് അവര്‍ക്ക് 50,000/- രൂപ പാരിതോഷികമായി നല്‍കുന്ന പദ്ധതി.


10. ജില്ലാടിസ്ഥാനത്തില്‍ ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏറ്റവും കൂടുതല്‍ കളള് അളക്കുന്ന ഒരു തെങ്ങ് ചെത്ത് തൊഴിലാളിക്കും ഒരു പന ചെത്ത് തൊഴിലാളിക്കും ഓരോ സാമ്പത്തിക വര്‍ഷത്തിലും 50,000/- രൂപ വീതം പാരിതോഷികമായി നല്‍കുന്ന തരത്തിലുള്ള പദ്ധതി.


11.  സര്‍വ്വീസിലിരിക്കെ മരണപ്പെടുന്ന തൊഴിലാളിയുടെ പെണ്‍മക്കളുടെ വിവാഹത്തിന്  ധനസഹായമായി വിവാഹസമയത്ത് 2 ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതി.

 

12.   കുടുംബ പെന്‍ഷന്‍ പദ്ധതി

ബോര്‍ഡ് നടപ്പിലാക്കുന്ന കുടുംബ പെന്‍ഷന്‍ പദ്ധതിയില്‍ താഴെ പറയുന്ന ആനുകൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു.  ടി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത 7/2017 മുതലാണ്.  ഒരാള്‍ക്ക് ഒരു ആനുകൂല്യത്തിന് മാത്രമേ അര്‍ഹതയുണ്ടാകുകയുള്ളൂ.

(a)    പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കെ മരണപ്പെടുന്ന തൊഴിലാളിയുടെ ഭാര്യ/ഭര്‍ത്താവിന് കുടുംബ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി

പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കെ മരണപ്പെടുന്ന തൊഴിലാളിയുടെ ഭാര്യ/ഭര്‍ത്താവിന് അയാള്‍ വാങ്ങിയിരുന്ന പെന്‍ഷന്‍റെ മൂന്നിലൊന്നോ അല്ലെങ്കില്‍ 1,200/- രൂപയോ ഏതാണോ കൂടുതല്‍ ആയത്  (ക്ഷേമപെന്‍ഷന്‍ തുകയില്‍ കാലാനുസൃത വര്‍ദ്ധനവ് ബാധകം) കുടുംബപെന്‍ഷനായി അനുവദിക്കുന്നു.

(b) വിരമിച്ചശേഷം മരണപ്പെട്ട പെന്‍ഷന്‍കാരുടെ വിധവകള്‍ക്കുള്ള ധനസഹായ പദ്ധതി

വിരമിച്ച ശേഷം മരണപ്പെടുന്ന പെന്‍ഷന്‍കാരുടെ വിധവകള്‍ക്ക് പ്രതിമാസം 1100/- രൂപ പെന്‍ഷനായി അനുവദിക്കുന്നതിന് (കാലാനുസൃത വര്‍ദ്ധനവ് ബാധകം).

(c) മരണപ്പെടുന്ന തൊഴിലാളികളുടെ വിധവകള്‍ക്കുള്ള 'സാന്ത്വന' പദ്ധതി
 
മരണപ്പെടുന്ന തൊഴിലാളികളുടെ വിധവകള്‍ക്കുള്ള സാന്ത്വന പദ്ധതിയില്‍ സര്‍വ്വീസിലിരിക്കെ മരണപ്പെടുന്ന തൊഴിലാളി ജീവിച്ചിരുന്നെങ്കില്‍ സര്‍വ്വീസില്‍ തുടരുമായിരുന്ന    കാലയളവ് വരെ പ്രതിമാസം 3000/- രൂപയും തുടര്‍ന്നുള്ള കാലയളവിന് 1,100/- രൂപയും   അനുവദിക്കുന്നു.

 

13.    പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്കും പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍ക്കും  സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ പ്രവേശനം ലഭിക്കുന്ന ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പ് വാങ്ങി നല്‍കുന്ന പദ്ധതി.

 

 

 

 

×

Accessibility Plugins
NIC Kerala CMS


Keyboard Nav

Cursor

Contrast +

Bigger Text

Desaturate

Legible Fonts

Read Page