ശ്രീ.പിണറായി വിജയൻ
ബഹു: കേരള മുഖ്യമന്തി
ശ്രീ വി ശിവൻകുട്ടി
ബഹു: തൊഴിൽ വകുപ്പ് മന്ത്രി
ശ്രീ എൻ വി ചന്ദ്രബാബു
ബഹു : ബോർഡ് ചെയർമാൻ
ക്ഷേമനിധി അംഗങ്ങൾക്കുള്ള അയ്യായിരം രൂപയുടെ ധനസഹായം കൊറോണ വൈറസ് വ്യാപനം തടയാനും പ്രതിരോധിക്കുവാനും വേണ്ടി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട രജിസ്റ്റേർഡ് ചെത്തു തൊഴിലാളികൾക്കും ഷാപ്പ് ജീവനക്കാർക്കും ക്ഷേമനിധി ബോർഡിൽ നിന്നും അയ്യായിരം രൂപ വീതം ധനസഹായം നൽകുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ എല്ലാ കള്ള് ഷോപ്പുകളും അടച്ചിടുന്നതുവരെ തൊഴിൽ ചെയ്തിരുന്നവരും ക്ഷേമനിധി ബോർഡിലേക്ക് വിഹിതം അടച്ചുകൊണ്ടിരുക്കുന്നവരും ആയ തൊഴിലാളികൾക്കാണ് ബോർഡ് ധനസഹായം നൽകുന്നത്. ഇപ്രകാരം ധനസഹായത്തിന് അർഹതപ്പെട്ട തൊഴിലാളികൾ ഏപ്രിൽ 30 ന് മുൻപ് നിശ്ചിത മാതൃകയിൽ ഉള്ള അപേക്ഷ ബന്ധപ്പെട്ട ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർമാർക്ക് ഇമെയിൽ മുഖാന്തിരം സമർപ്പിക്കേണ്ടതാണ്. ധനസഹായത്തിനുള്ള അപേക്ഷ ഫോറത്തിന്റെ മാതൃക ജില്ലാ ഓഫീസുകളുടെ ഇമെയിൽ അഡ്രസ്സുകൾ തിരുവനന്തപുരം - wfiktwwfbtvm@gmail.com കൊല്ലം - ktwwfboard.klm@gmail.com പത്തനംതിട്ട - ktwwfboard.pta@gmail.com ആലപ്പുഴ - ktwwfboard.alp@gmail.com കോട്ടയം - ktwwfboard.ktm@gmail.com ഇടുക്കി - ktwwfboard.idk@gmail.com എറണാകുളം - ktwwfboard.ekm@gmail.com തൃശൂർ - ktwwfboard.tsr@gmail.com പാലക്കാട് - ktwwfboard.pkd@gmail.com മലപ്പുറം - ktwwfboard.mpm@gmail.com കോഴിക്കോട് - ktwwfboard.kkd@gmail.com കണ്ണൂർ - ktwwfboard.knr@gmail.com കാസർഗോഡ് - ktwwfboard.ksd@gmail.com കോവിഡ് - 19 തിരിച്ചടക്കേണ്ടതില്ലാത്ത വായ്പ വാര്‍ത്തകള്‍
ലോക്ക്ഡൗൺ മൂലം തൊഴിൽ രഹിതരായ കള്ള് വ്യവസായ തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ നിന്നും 10,000/- രൂപ വരെ വായ്പ അനുവദിക്കുന്നു. അപേക്ഷകൾ ഇമെയിൽ വഴി വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ മാർക്ക് നൽകണം. വെള്ളപേപ്പറിലുള്ള അപേക്ഷയോടൊപ്പം ബാങ്ക് പാസ്സ്‌ബുക്കിന്റെ പകർപ്പ് ക്ഷേമനിധി കാർഡിന്റ് പകർപ്പ് എന്നിവ കൂടി മെയിൽ ചെയ്യുക







