ശ്രീ.പിണറായി വിജയൻ
ബഹു: കേരള മുഖ്യമന്തി
ശ്രീ വി ശിവൻകുട്ടി
ബഹു: തൊഴിൽ വകുപ്പ് മന്ത്രി
ശ്രീ എൻ വി ചന്ദ്രബാബു
ബഹു : ബോർഡ് ചെയർമാൻ
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, തിരുവനന്തപുരം ഭരണ റിപ്പോര്‍ട്ട് 2016-17 1. റിപ്പോര്‍ട്ടിന്‍റെ സാരാംശം 1.1 കേരളത്തിലെ കള്ള് വ്യവസായ തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 1969 ലെ കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി നിയമപ്രകാരം ഗവണ്‍മെന്‍റ് രൂപീകരിച്ചിട്ടുള്ള സ്ഥാപനമാണ് കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്. 14.01.1970 മുതല്‍ നടപ്പിലാക്കിയ ക്ഷേമനിധി നിയമത്തിലേയും പദ്ധതിയിലേയും വ്യവസ്ഥകള്‍ക്കനുസരിച്ച് കള്ള് ചെത്തിലും അനുബന്ധ തൊഴിലുകളിലും ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെ ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്യുക, അവരുടെ ക്ഷേമ ഐശ്വര്യങ്ങള്‍ക്ക് വേണ്ടി വിവിധ പദ്ധതികള്‍ നടപ്പാക്കുക, പിരിഞ്ഞു പോകുമ്പോള്‍ അവരുടെ പ്രോവിഡന്‍റ് ഫണ്ട്, ഗ്രാറ്റുവിറ്റി എന്നിവ കണക്കു തീര്‍ത്ത് നല്‍കുക എന്നിവയാണ് ബോര്‍ഡിന്‍റെ പ്രധാന ലക്ഷ്യം. ഇതിലേക്കായി തൊഴിലാളികള്‍, തൊഴിലുടമകള്‍ എന്നിവരില്‍ നിന്നും പ്രോവിഡന്‍റ് ഫണ്ട്, ഗ്രാറ്റുവിറ്റി എന്നീ ഇനങ്ങളില്‍ വിഹിതം സ്വീകരിക്കുന്നു. തൊഴിലാളികളുടെ വേതനത്തില്‍ നിന്ന് തൊഴിലാളി വിഹിതമായി 10 ശതമാനവും തൊഴിലുടമയുടെ വിഹിതമായി അടക്കുന്ന 10% വും തൊഴിലുടമ തന്നെ അടയ്ക്കുന്ന 5% ഗ്രാറ്റുവിറ്റി വിഹിതവും ചേര്‍ന്ന് ആകെ 25 % തുകയാണ് ക്ഷേമനിധി. (16% പ്രോവിഡന്‍റ് ഫണ്ടും 4% പെന്‍ഷന്‍ ഫണ്ടും 5% ഗ്രാറ്റുവിറ്റിയും). കൂടാതെ 1996 മാര്‍ച്ച് 26 ന് പുറപ്പെടുവിച്ച ഭേദഗതി നിയമം 2, 3 വകുപ്പുകളില്‍ ബോര്‍ഡിന്‍റെ ഉദ്ദേശലക്ഷ്യത്തില്‍ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് എന്നുകൂടി ചേര്‍ക്കുകയും 4(3) വകുപ്പുപ്രകാരം ഓരോ വര്‍ഷവും തൊഴിലാളി വിഹിതത്തിന്‍റെ 10 ശതമാനത്തില്‍ കുറയാത്ത തുക സര്‍ക്കാര്‍ ഗ്രാന്‍റായി നിധിയില്‍ നിക്ഷേപിക്കണമെന്ന് വ്യവസ്ഥ ചെയ്യുകയുമുണ്ടായി. നേരത്തെ സൂചിപ്പിച്ച പ്രകാരം പിരിച്ചെടുക്കുന്ന പ്രോവിഡന്‍റ് ഫണ്ട് തൊഴിലാളികളുടെ അക്കൗണ്ടില്‍ വരവു വച്ച് അവര്‍ പിരിഞ്ഞുപോകുമ്പോള്‍ പലിശ സഹിതം തിരിച്ചുനല്‍കുന്നു. അതിനുപുറമെ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ സര്‍വ്വീസ് കണക്കാക്കി ഗ്രാറ്റുവിറ്റിയും പെന്‍ഷനും നല്‍കുന്നു. 1.2 31.03.2016 ല്‍ 33563 തൊഴിലാളികള്‍ ഫണ്ടില്‍ ഉണ്ടായിരുന്നു. റിപ്പോര്‍ട്ട് വര്‍ഷം 2618 പേര്‍ പിരിഞ്ഞു പോവുകയും 704 പുതിയ തൊഴിലാളികള്‍ അംഗമാകുകയും ചെയ്തു. 31.03.2017-ല്‍ ഫണ്ടിലെ ആകെ അംഗങ്ങള്‍ 31649 ആണ്. ഇതില്‍ 30208 പേര്‍ രജിസ്റ്റര്‍ ചെയ്തവരും 1441 പേര്‍ രജിസ്റ്റര്‍ ചെയ്യാത്തവരുമാണ്. 1.3 31.03.17 വരെ ക്ഷേമനിധിയിലേക്ക് വരേണ്ടതായി തീര്‍പ്പ് കല്പിച്ച തുക 952.13 കോടി രൂപയാണ്. അതില്‍ 925.57 കോടി രൂപ പിരിച്ചെടുക്കാനായി സാധിച്ചിട്ടുണ്ട്. 1970 മുതല്‍ 31.03.2017 വരെയുള്ള ഡിമാന്‍റില്‍ 102.65 ലക്ഷം രൂപ കോടതി സ്റ്റേ ചെയ്തതുള്‍പ്പെടെ 2655.46 ലക്ഷം രൂപ പിരിഞ്ഞ് കിട്ടാനുണ്ട്. ഇതില്‍ 268.71 ലക്ഷം രൂപ പിരിച്ചെടുക്കാന്‍ സാധിക്കുന്ന വിഭാഗത്തില്‍പ്പെട്ടതല്ലായെന്ന് റവന്യൂ അധികാരികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാക്കി പിരിച്ചെടുക്കാവുന്ന കുടിശ്ശിക 2386.75 ലക്ഷം രൂപയാണ്. 1.4 റിപ്പോര്‍ട്ട് വര്‍ഷത്തെ ഫണ്ട് പിരിവ് ലൈസന്‍സിംഗ് സമയത്ത് മുന്‍കൂര്‍ ക്ഷേമനിധിയിനത്തില്‍ അടച്ച 1827.57 ലക്ഷം രൂപ ഉള്‍പ്പെടെ 8164.34 ലക്ഷം രൂപയും പലിശ 413.39 ലക്ഷം രൂപയുമാണ്. 1.5 എല്ലാ ജില്ലകളിലെയും തൊഴിലാളികള്‍ക്ക് 2013-14 വരെയുള്ള പി.എഫ് ക്രഡിറ്റ് സ്ലിപ്പ് റിപ്പോര്‍ട്ട് വര്‍ഷത്തില്‍ നല്‍കി കഴിഞ്ഞു. 2014-15 വര്‍ഷത്തെ പലിശ നിരക്കിന് ഗവണ്‍മെന്‍റില്‍ നിന്നും അംഗീകാരം ലഭിക്കുകയും പി.എഫ് ക്രെഡിറ്റ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 1.6 ഫണ്ടിലെ അംഗങ്ങള്‍ക്ക് ഭവന നിര്‍മ്മാണം, ചികിത്സ, മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നീ ആവശ്യങ്ങള്‍ക്കും തൊഴില്‍ ഇല്ലാത്ത അവസരങ്ങളിലും അപേക്ഷകരുടെ പ്രൊവിഡന്‍റ് ഫണ്ടില്‍ നിന്ന് തിരിച്ചടക്കേണ്ടാത്ത അഡ്വാന്‍സായി സഹായം നല്‍കി വരുന്നു. റിപ്പോര്‍ട്ട് വര്‍ഷം 1094 അപേക്ഷകളിന്‍മേല്‍ 594.91 ലക്ഷം രൂപ തിരിച്ചടക്കേണ്ടതില്ലാത്ത അഡ്വാന്‍സായി നല്‍കിയിട്ടുണ്ട്. മുന്‍ വര്‍ഷം 1144 അപേക്ഷകളിന്‍മേല്‍ 549.35 ലക്ഷം രൂപ നല്‍കിയിട്ടുണ്ടായിരുന്നു. നാളിതുവരെ (31.03.17 വരെ) അഡ്വാന്‍സ് ഇനത്തില്‍ 108888 കേസുകളിലായി 12690.26 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. 1.7 റിപ്പോര്‍ട്ട് വര്‍ഷം പിരിഞ്ഞുപോയ തൊഴിലാളികള്‍ക്ക് പ്രോവിഡന്‍റ് ഫണ്ടിനത്തില്‍ 3995.38 ലക്ഷം രൂപയും ഗ്രാറ്റുവിറ്റിയിനത്തില്‍ 1406.92 ലക്ഷം നല്‍കിയിട്ടുണ്ട്. 2015-16 ല്‍ ഈയിനത്തില്‍ യഥാക്രമം 2905.44 ലക്ഷം രൂപയും 1093.79 ലക്ഷം രൂപയും നല്‍കിയിരുന്നു. നാളിതുവരെ (31.03.17 വരെ) ഈയിനത്തില്‍ ആകെ നല്‍കിയിട്ടുള്ളത് യഥാക്രമം 48507.2 ലക്ഷം രൂപയും 15610.53 ലക്ഷം രൂപയുമാകുന്നു. 1.8 കേരള കള്ള് വ്യവസായ തൊഴിലാളികളുടെ 8-ാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സിനുവരെ പഠിക്കുന്ന മക്കള്‍ക്ക് വേണ്ടി നടപ്പാക്കിവരുന്ന സ്കോളര്‍ഷിപ്പ് പദ്ധതി പ്രകാരം റിപ്പോര്‍ട്ട് വര്‍ഷം 59.16 ലക്ഷം രൂപ നല്‍കുകയുണ്ടായി. നാളിതുവരെ (31.03.17 വരെ) 661.99 ലക്ഷം രൂപ ഈയിനത്തില്‍ ചെലവായിട്ടുണ്ട്. 1.9 സര്‍വ്വീസിലിരിക്കെ മരണമടയുന്ന തൊഴിലാളികളുടെ മരണാനന്തര ചടങ്ങുകള്‍ക്ക് റിപ്പോര്‍ട്ട് വര്‍ഷം 125 കേസുകളിലായി 6.25 ലക്ഷം രൂപ നല്‍കുകയുണ്ടായി. നാളിതുവരെ (31.03.17 വരെ) ആകെ നല്‍കിയത് 8163 കേസുകളിലായി 272.94 ലക്ഷം രൂപയാണ്. 1.10 റിപ്പോര്‍ട്ട് വര്‍ഷം 15948 തൊഴിലാളികള്‍ക്ക് 1792.71 ലക്ഷം രൂപ പെന്‍ഷന്‍ ഇനത്തില്‍ നല്‍കിയിട്ടുണ്ട്. 1997 മുതല്‍ 31.03.17 വരെ പെന്‍ഷന്‍ ഇനത്തില്‍ 10953.63 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 1.11 ട്രാവന്‍കൂര്‍ റയോണ്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം ബോര്‍ഡില്‍ നിന്നും 1981-82 ല്‍ കൊടുത്ത വായ്പ റിപ്പോര്‍ട്ട് വര്‍ഷവും സെറ്റില്‍ ചെയ്തിട്ടില്ല. 1.12 ബോര്‍ഡിന്‍റെ 31.03.2017 വരെയുള്ള സ്ഥിര നിക്ഷേപം 193840.53 ലക്ഷം രൂപയാണ്. 1.14 റിപ്പോര്‍ട്ട് വര്‍ഷം ബോര്‍ഡ് 12 തവണയും സ്റ്റാന്‍റിംഗ് കമ്മിറ്റി 8 തവണയും വീതം യോഗം ചേരുകയുണ്ടായി. (അനുബന്ധം 18, 18എ കാണുക). 2.1 കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 1970 ല്‍ നിലവില്‍ വന്നു. ക്ഷേമനിധി നിയമത്തിലെ 6(1) വകുപ്പ് പ്രകാരം ഗവണ്‍മെന്‍റ് നിയമിച്ച ബോര്‍ഡാണ് നിധിയുടെ ഭരണപരമായ കാര്യങ്ങളുടെയും നിയമത്തിലെയും പദ്ധതിയിലെയും വ്യവസ്ഥകള്‍ നടപ്പില്‍ വരുത്തുന്നതിന്‍റേയും ചുമതലകള്‍ നിര്‍വ്വഹിക്കുന്നത്. 2.2 ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്കാണ് ബോര്‍ഡിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല. ജില്ലാ ഓഫീസുകളില്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ കീഴിലുള്ള, സര്‍ക്കാര്‍ നിയമിച്ച ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരാണ് ഭരണ ചുമതല വഹിക്കുന്നത്. ബോര്‍ഡ് ഓഫീസുകളുടെ ഘടന അനുബന്ധമായി ചേര്‍ത്തിട്ടുണ്ട് (അനുബന്ധം(1) കാണുക). 2.3 കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ ഓരോ സാമ്പത്തിക വര്‍ഷത്തേയും പ്രവര്‍ത്തന റിപ്പോര്‍ട്ട് കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 15 എഫ് വകുപ്പില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം എഴുതി തയ്യാറാക്കേണ്ടതാണ്. അപ്രകാരം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് തുടര്‍ന്നു വരുന്ന ഡിസംബര്‍ അവസാനിക്കുന്നതിനു മുമ്പായി സര്‍ക്കാരില്‍ സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്. ഭരണ റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും നിശ്ചിത സമയം തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കാറുണ്ട്. 2015-16 വരെയുള്ള വര്‍ഷങ്ങളിലെ ഭരണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു നല്‍കിയിട്ടുണ്ട്. 3. ബോര്‍ഡ് അംഗങ്ങളും മറ്റ് ഭരണാധികാരികളും 3.1 കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ വകുപ്പ് 6(1), പദ്ധതിയിലെ ഖണ്ഡിക 3(1) എന്നിവ അനുസരിച്ച് 07.06.13 ലെ ഏ.ഛ.(ഞേ) ചീ.1025/13/ഘആഞ നമ്പര്‍ ഉത്തരവിലൂടെ നിയമിച്ചിരുന്ന ബോര്‍ഡ് 23.08.16 ലെ ഏ.ഛ.(ജ) ചീ.144/2016/ഘആഞ പ്രകാരം പുനഃസംഘടിപ്പിക്കപ്പെട്ടു. 07.06.2013-ലെ ഏ.ഛ.(ഞേ) ചീ.1025/13/ഘആഞ നമ്പര്‍ ഉത്തരവിലൂടെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിയമിക്കപ്പെട്ട ശ്രീ.എന്‍.അഴകേശന്‍ 06.06.2016 വരെ തുടര്‍ന്നു. 23.08.16 ലെ ഏ.ഛ.(ജ) ചീ.144/2016/ഘആഞ ഉത്തരവ് പ്രകാരം ശ്രീ.കെ.എം.സുധാകരന്‍ 29.08.16 മുതല്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നു. സര്‍ക്കാര്‍ പ്രതിനിധികള്‍ 5. ശ്രീ.വി.വിജയകുമാര്‍, ജോയിന്‍റ് സെക്രട്ടറി, ധനകാര്യ വകുപ്പ് (23.08.16 വരെ) തൊഴിലുടമ പ്രതിനിധികള്‍ 1. ശ്രീ.ബേബികുമാരന്‍ തൊഴിലാളി പ്രതിനിധികള്‍ 1. ശ്രീ. കെ.എം.സുധാകരന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങള്‍ 1. ശ്രീ.കെ.എം.സുധാകരന്‍ 3.2. സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വാര്‍ഷിക ബജറ്റ്, വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട്, സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ അഭിപ്രായം ആരായുന്ന മറ്റ് വിഷയങ്ങള്‍ എന്നിവ പരിശോധിച്ച് ബോര്‍ഡില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ചീഫ് ഓഫീസിലെ പരിശോധന വിഭാഗം തയ്യാറാക്കുന്ന പരിശോധന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അനുയോജ്യമായ ശുപാര്‍ശകള്‍ നല്‍കുക, ഡി.സി.ബി., പ്രോഗ്രസ് റിപ്പോര്‍ട്ട് എന്നിവ അവലോകനം ചെയ്യുകയുമാണ് സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. 4. ഭരണം 4.1 കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനായി ബോര്‍ഡിന്‍റെ കീഴില്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറും അദ്ദേഹത്തെ സഹായിക്കാന്‍ 13 ജില്ലാ ഓഫീസുകളിലും കൂടി 17 വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുമുണ്ട്. ബോര്‍ഡിന്‍റെ ഹെഡ് ഓഫീസില്‍ ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ മേല്‍നോട്ടത്തില്‍ എസ്റ്റാബ്ലിഷ്മെന്‍റ്, സെല്‍ ഇന്‍റേണല്‍ ഓഡിറ്റ്, അക്കൗണ്ട്സ്, പെന്‍ഷന്‍, ഇന്‍സ്പെക്ഷന്‍, കോ-ഓര്‍ഡിനേഷന്‍ എന്നീ സെക്ഷനുകള്‍ പ്രവര്‍ത്തിക്കുന്നു. റവന്യൂ റിക്കവറി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിലേക്കായി നിയമിച്ചിട്ടുള്ള ഡെപ്യൂട്ടി കളക്ടര്‍ റിപ്പോര്‍ട്ട് വര്‍ഷവും തുടരുകയുണ്ടായി. 4.2 റിപ്പോര്‍ട്ട് വര്‍ഷാവസാനം ബോര്‍ഡിന്‍റെ വിവിധ ഓഫീസുകളിലായി ആകെ 242 സ്ഥിരം ജീവനക്കാര്‍ (ഡെപ്യൂട്ടേഷന്‍ ഉള്‍പ്പെടെ) ജോലി ചെയ്തിരുന്നു. 552-ാമത് ബോര്‍ഡ് യോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ബോര്‍ഡിന്‍റെ വിവിധ ഓഫീസുകളിലായി 35 തസ്തികകള്‍ 2015-16 വര്‍ഷം താല്‍ക്കാലികമായി മരവിപ്പിക്കുകയുണ്ടായി. 31.03.2017 ലെ സ്റ്റാഫ് നില അനുബന്ധം (1എ) ല്‍ കൊടുത്തിരിക്കുന്നു. റിപ്പോര്‍ട്ട് വര്‍ഷാവസാനം ഹെഡ് ഓഫീസിലും ജില്ലാ ഓഫീസുകളിലും കൂടി വിവിധ തസ്തികകളിലായി 42 ഒഴിവുകളുണ്ടായിരുന്നു. നിയമനങ്ങള്‍ പി.എസ്.സി ആണ് നടത്തുന്നത്. ബോര്‍ഡ് സര്‍വ്വീസില്‍ നിന്നും 2016-17 ല്‍ രണ്ട് ജീവനക്കാര്‍ വിരമിച്ചിട്ടുണ്ട്. 4.3 സംസ്ഥാന ജീവനക്കാര്‍ക്ക് കാലാകാലങ്ങളില്‍ പരിഷ്കരിച്ച് നടപ്പാക്കുന്ന ശമ്പളം, ക്ഷാമബത്ത, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നിവ അതേപടി ബോര്‍ഡ് ജീവനക്കാര്‍ക്കും നല്‍കിവരുന്നു. 4.4 സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭവന നിര്‍മ്മാണ വായ്പയും, വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പയും നല്‍കുന്നതിന് നിലവിലുള്ള അതേ നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി ബോര്‍ഡ് ജീവനക്കാര്‍ക്കും ഭവന നിര്‍മ്മാണ വായ്പയും വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പയും നല്‍കിവരുന്നു. 4.5 ബോണസ് നല്‍കുന്നതു സംബന്ധിച്ച് തൊഴിലും പുനരധിവാസവും (ബി) വകുപ്പിന്‍റെ 22.06.2000-ലെ സ.ഉ(എം.എസ്) 65/2000/തൊഴില്‍ നമ്പര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 2016-17 വര്‍ഷം 3,500/- രൂപ എന്ന പരിധിവച്ച് ശമ്പള പരിധി കണക്കിലെടുക്കാതെ എല്ലാ ജീവനക്കാര്‍ക്കും റിപ്പോര്‍ട്ട് വര്‍ഷവും ബോണസ് നല്‍കുകയുണ്ടായി. 4.6 റിപ്പോര്‍ട്ട് വര്‍ഷം ബോര്‍ഡ് ജീവനക്കാരുടെ ക്ഷേമത്തിനായി ബജറ്റില്‍ വകകൊള്ളിച്ചിരുന്ന 1,30,000 രൂപയില്‍ 36,100/- രൂപ ജീവനക്കാരുടെ അഭിപ്രായപ്രകാരം ജീവനക്കാരുടെ മക്കളില്‍ എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സിനു വരെ പഠിക്കുന്ന 30 വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഇനത്തില്‍ നല്‍കിയിട്ടുണ്ട്. ബാക്കി തുക ജീവനക്കാരുടെ എണ്ണത്തിന് ആനുപാതികമായി ഓരോ ഓഫീസുകളിലേക്കും വിഭജിച്ചു നല്‍കുകയുണ്ടായി. ടി തുക വിനോദ യാത്രയ്ക്കും ലൈബ്രറിയിലേക്ക് പുസ്തകം വാങ്ങുന്നതിനും ഉപയോഗിച്ചു. 4.7 ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ യോഗം വിളിച്ചു കൂട്ടി വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്തുകയും ബോര്‍ഡിന്‍റെ താല്പര്യം സംരക്ഷിക്കത്തക്ക വിധത്തില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി വരികയും ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ട് വര്‍ഷം മൂന്ന് തവണ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ കോണ്‍ഫറന്‍സ് വിളിച്ചുചേര്‍ത്തിട്ടുണ്ട്. കൂടാതെ ഓരോ മാസവും വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാര്‍ പുറപ്പെടുവിക്കുന്ന നിര്‍ണ്ണയ ഉത്തരവുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് തൊട്ടടുത്ത മാസത്തെ ബോര്‍ഡ് യോഗം വിലയിരുത്തുന്നുണ്ട്. 4.8 റവന്യൂ റിക്കവറി നടപടി വഴി വസൂലാക്കാന്‍ അയച്ചിട്ടുള്ള തുകയുടെ റിക്കണ്‍സിലിയേഷന്‍ നടത്തിപ്പിച്ച് കുടിശ്ശിക തുകയുടെ നിജസ്ഥിതി മനസ്സിലാക്കുന്നതിനും റവന്യൂ റിക്കവറി വഴി കുടിശ്ശിക തുക ഈടാക്കുന്നതിനും ഡെപ്യൂട്ടി കളക്ടര്‍ ശ്രമം നടത്തിയിട്ടുണ്ട്. റിക്കണ്‍സിലിയേഷന്‍ നടപടികള്‍ കുറെക്കൂടി ക്രിയാത്മകമായി ഊര്‍ജിതപ്പെടുത്തുവാന്‍ ശ്രമിക്കുന്നുണ്ട്. 4.9 അഡ്വ. കെ.ഡി.ബാബു, ബോര്‍ഡിന്‍റെ നിയമോപദേഷ്ടാവായി റിപ്പോര്‍ട്ട് വര്‍ഷം തുടരുകയുണ്ടായി. അഡ്വ.റെനില്‍ ആന്‍റോയ്ക്ക് പകരം റിപ്പോര്‍ട്ട് വര്‍ഷം അഡ്വ.കോശി ജോര്‍ജ്ജിനെ ബോര്‍ഡിന്‍റെ നിയമോപദേഷ്ടാവായി നിയമിക്കുകയുണ്ടായി. 5.1 രജിസ്ട്രേഷന്‍ കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി നിയമം വകുപ്പ് 2(ഡി) അനുസരിച്ച് കള്ളു ചെത്തുകയോ ഉല്‍പാദിപ്പിക്കുകയോ സംഭരിക്കുകയോ വിതരണം ചെയ്യുകയോ വില്‍ക്കുകയോ ചെയ്യുന്നതനുസരിച്ച് വേതനം ലഭിക്കുന്ന ഏതൊരാളും തൊഴിലാളി എന്ന നിര്‍വചനത്തില്‍പ്പെടും. മേല്‍പ്പറഞ്ഞ ഏതെങ്കിലും ഇനത്തില്‍ മൂന്ന് മാസം സേവനം പൂര്‍ത്തിയാക്കിയ ഓരോ തൊഴിലാളിക്കും പദ്ധതിയുടെ 28-ാം ഖണ്ഡിക പ്രകാരം ഫണ്ടില്‍ അംഗമായി ചേരാന്‍ അര്‍ഹതയുണ്ട്. ഈ അടിസ്ഥാനത്തില്‍ സംസ്ഥാനത്തൊട്ടാകെ 31649 അംഗീകൃത തൊഴിലാളികള്‍ റിപ്പോര്‍ട്ട് വര്‍ഷാവസാനം കള്ള് വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ഇതില്‍ 30208 പേര്‍ രജിസ്റ്റര്‍ ചെയ്തവരും 1441 പേര്‍ രജിസ്റ്റര്‍ ചെയ്യാത്തവരുമാണ്. ജില്ല തിരിച്ചുള്ള വിശദവിവരം അനുബന്ധം (2) ല്‍ കൊടുത്തിട്ടുണ്ട്. 5.2.1 ഫണ്ട് ഇനത്തിലും പലിശയിനത്തിലും റിപ്പോര്‍ട്ട് വര്‍ഷവും തൊട്ട് മുമ്പുള്ള 5 വര്‍ഷങ്ങളിലും പിരിഞ്ഞുകിട്ടിയ തുകയുടെ കണക്ക് ചുവടെ ചേര്‍ക്കുന്നു. * ലൈസന്‍സിംഗ് സമയത്ത് ലൈസന്‍സികള്‍ അടക്കുന്ന മുന്‍കൂര്‍ വിഹിതം ഉള്‍പ്പെടെ 5.2.2 2016-17 വര്‍ഷത്തില്‍ 2655.46 ലക്ഷം രൂപ പിരിഞ്ഞു കിട്ടുവാനുണ്ട്. റിപ്പോര്‍ട്ട് വര്‍ഷാന്ത്യം വരെയുള്ള ആകെ ഡിമാന്‍റ്, ഡിമാന്‍റില്‍ നിന്നുള്ള പിരിവ്, കുടിശ്ശിക എന്നിവയുടെ കണക്ക് താഴെ കൊടുക്കുന്നു. കാലം ആകെ ഡിമാന്‍റ് റിപ്പോര്‍ട്ട് വര്‍ഷാവസാനത്തെ കുടിശ്ശികയായ 2655.46 ലക്ഷം രൂപയില്‍ 268.71 ലക്ഷം രൂപ കിട്ടാക്കടമായി റവന്യൂ അധികാരികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാക്കി 2386.75 ലക്ഷം രൂപയില്‍ 102.65 ലക്ഷം രൂപ കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. 5.3.1 ബോര്‍ഡിന്‍റെ 31.3.2017 വരെയുള്ള നിക്ഷേപങ്ങള്‍, സ്ഥിരം നിക്ഷേപവും സേവിംഗ്സ് ബാങ്ക് നിക്ഷേപവുമുള്‍പ്പെടെ ആകെ 200361.87 ലക്ഷം രൂപയാണ്. ഗവണ്‍മെന്‍റിന്‍റെ നിര്‍ദ്ദേശ പ്രകാരം വിവിധ ബാങ്കുകളിലുള്ള ഫിക്സഡ് ഡെപ്പോസിറ്റിേډല്‍ വായ്പയായി എടുത്ത് ട്രഷറിയില്‍ 51790.90 ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തിയിട്ടുണ്ട്. സ്ഥിരനിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശ റിപ്പോര്‍ട്ട് വര്‍ഷത്തെ കളക്ഷന്‍ എന്നിവ ഉപയോഗിച്ച് ടി വായ്പകള്‍ ക്ലോസ് ചെയ്തുവരുന്നു. (അനുബന്ധം 4, 4എ എന്നിവ കാണുക). 5.3.2 നിക്ഷേപത്തിന്‍റെ വിശദമായ പട്ടിക താഴെ കൊടുക്കുന്നു * 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ബോര്‍ഡിന്‍റെ സ്ഥിരം നിക്ഷേപത്തില്‍ 184364.69 ലക്ഷം രൂപയും സേവിംഗ്സ് ബാങ്ക് നിക്ഷേപം 424.15 ലക്ഷം രൂപയും ട്രഷറി നിക്ഷേപം 110026.26 ലക്ഷം രൂപയുമാണ് ഉണ്ടായിരുന്നത്. ബാങ്കുകള്‍ സ്ഥിരനിക്ഷേപത്തിനുള്ള പലിശനിരക്കുകള്‍ കുറച്ചതിനാലും ട്രഷറി സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ കൂടിയതിനാലുമാണ് ബാങ്ക് നിക്ഷേപങ്ങള്‍ കുറയാനും ട്രഷറി നിക്ഷേപങ്ങള്‍ കൂടുന്നതിനും കാരണമായത്. 5.4.1 ട്രാവന്‍കൂര്‍ റയോണ്‍സിന് 1981 ജൂണില്‍ നല്‍കിയ 90 ലക്ഷം രൂപയില്‍ 31.03.12 വരെ പലിശ, പിഴപലിശ ഉള്‍പ്പെടെ ബോര്‍ഡിന് ലഭിക്കേണ്ട ആകെ തുക 776.63 ലക്ഷം (പ്രൊവിഷണല്‍ അക്കൗണ്ട്) രൂപയാണ്. 1990 ജൂലൈ മാസത്തില്‍ ട്രാവന്‍കൂര്‍ റയോണ്‍സുമായി നടന്ന ചര്‍ച്ചയില്‍ നാല് ലക്ഷം രൂപ വീതം പ്രതിമാസം നല്‍കാമെന്ന് കമ്പനി സമ്മതിച്ചിരുന്നുവെങ്കിലും ഫെബ്രുവരി 1999 ന് ശേഷം തിരിച്ചടച്ചിട്ടില്ല. കേരള സര്‍ക്കാര്‍ ഈ കമ്പനിയെ 30.06.96 വരെ ڇസിക്ക് യൂണിറ്റ്ڈ ആയി പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ മറ്റ് നടപടികളൊന്നും കൈക്കൊള്ളുവാന്‍ സാദ്ധ്യമായില്ല. ജൂണ്‍ 1997 ല്‍ ബഹു. തൊഴില്‍ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനപ്രകാരം സര്‍ക്കാര്‍ ഗ്യാരന്‍റിയിന്‍മേല്‍ ട്രാവന്‍കൂര്‍ റയോണ്‍സും ക്ഷേമനിധി ബോര്‍ഡും ചേര്‍ന്ന് ഒപ്പുവയ്ക്കുന്നതിനുള്ള ഒരു മെമ്മോറാണ്ടം ഓഫ് അണ്ടര്‍ സ്റ്റാന്‍റിംഗിന്‍റെ കരട് രൂപം തയ്യാറാക്കി ട്രാവന്‍കൂര്‍ റയോണ്‍സിന്‍റെ അംഗീകാരത്തിനായി അയച്ചുകൊടുത്തിട്ടുണ്ട്. പലിശ നിരക്കില്‍ കുറവ് വരുത്തണമെന്ന് കമ്പനി പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും അത് നിയമാനുസൃതം ലഭിക്കേണ്ട പലിശ ആയതിനാല്‍ ബോര്‍ഡ് പരിഗണിക്കുകയുണ്ടായില്ല. ഏപ്രില്‍ 1998 മുതല്‍ ഫെബ്രുവരി 1999 വരെ 32 ലക്ഷം രൂപ വായ്പയുടെ പലിശയിനത്തില്‍ കമ്പനി ബോര്‍ഡിന് തിരികെ നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 1999 ന് ശേഷം കമ്പനി തുകയൊന്നും തിരിച്ചടച്ചിട്ടില്ല. 22.08.14-ലെ 11343/ബി1/2014/തൊഴില്‍ നമ്പര്‍ കത്തിലൂടെ ട്രാവന്‍കൂര്‍ റയോണ്‍സിന് ബോര്‍ഡിനോടുള്ള ബാദ്ധ്യത ബോദ്ധ്യപ്പെടുത്തുന്നതിലേയ്ക്കും തുക തിരികെ ലഭിക്കുന്നതിനുമായി ടി കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബഹു.കോടതികളിലോ ഫോറങ്ങളിലോ നിലനില്‍ക്കുന്ന കേസുകളില്‍ ബോര്‍ഡിനെകൂടി കക്ഷി ചേര്‍ക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ബഹു.ഹൈക്കോടതിയില്‍ നിലവിലുള്ള കമ്പനി പെറ്റീഷന്‍ നം.14/2002 കേസുമായി ബന്ധപ്പെട്ട് ബോര്‍ഡ് ഇ.അ നം.315/2015 കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. 5.5 ഫണ്ടിലെ അംഗങ്ങളുടെ പി.എഫിനുള്ള പലിശ നീക്കി ബാക്കി നിരക്ക് സര്‍ക്കാര്‍ ഉത്തരവ് നമ്പരും തീയതിയും 5.5 (എ) റിപ്പോര്‍ട്ട് വര്‍ഷാരംഭത്തില്‍ 3787.64 ലക്ഷം രൂപ സസ്പെന്‍സ് അക്കൗണ്ടില്‍ ബാലന്‍സ് ഉണ്ട്. 31.03.14 ന് ശേഷമുള്ള പി.എഫ് വരവ് വയ്ക്കാത്തതിനാല്‍ സസ്പെന്‍സില്‍ നിന്നും തുക ക്ലീയര്‍ ചെയ്തിട്ടില്ല. യഥാസമയം പി.എഫില്‍ വരവ് വയ്ക്കാത്തതിനാല്‍ സസ്പെന്‍സില്‍ ബാക്കിയുള്ള തുകയ്ക്ക് ടി കാലയളവില്‍ ലഭ്യമാകുമായിരുന്ന പലിശ കൂടി നല്‍കി വരുന്നു. 1983-84 മുതലുള്ള വര്‍ഷങ്ങളില്‍ ക്രഡിറ്റ് സ്ലിപ്പ് നല്‍കുന്നത് ഇപ്രകാരമുള്ള പലിശകൂടി ചേര്‍ത്താണ്. 5.6 ഫണ്ടിലെ അംഗങ്ങള്‍ക്ക് അയയ്ക്കേണ്ട വാര്‍ഷിക സ്റ്റേറ്റുമെന്‍റ് ഓരോ തൊഴിലാളിയുടെയും പേരില്‍ അടഞ്ഞിട്ടുള്ള ക്ഷേമനിധി തുക, അതിന് നല്‍കിയ പലിശ, പിന്‍വലിച്ച തുക, മുതലായ വിവരങ്ങളടങ്ങിയ 31.03.2014 വരെയുള്ള സ്റ്റേറ്റുമെന്‍റ് എല്ലാ ജില്ലകളിലെയും തൊഴിലാളികള്‍ക്ക് റിപ്പോര്‍ട്ട് വര്‍ഷം നല്‍കിക്കഴിഞ്ഞു. 31.03.2015 വരെയുള്ള സ്റ്റേറ്റ്മെന്‍റ് നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. 5.7 ഫണ്ടില്‍ നിന്ന് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ള തിരിച്ചടയ്ക്കേണ്ടാത്ത അഡ്വാന്‍സുകള്‍ 5.7.1 റിപ്പോര്‍ട്ട് വര്‍ഷം 1094 അപേക്ഷകളിേډല്‍ പ്രോവിഡന്‍റ് ഫണ്ട് തുകയില്‍ നിന്നും 594.91 ലക്ഷം രൂപ വിവിധയിനങ്ങളില്‍ തിരിച്ചടയ്ക്കേണ്ടാത്ത അഡ്വാന്‍സായി അംഗങ്ങള്‍ക്ക് നല്‍കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം 1144 അപേക്ഷകളിന്‍മേല്‍ 549.35 ലക്ഷം രൂപ നല്‍കിയിരുന്നു. റിപ്പോര്‍ട്ട് വര്‍ഷാവസാനം തീര്‍പ്പു കല്‍പ്പിക്കുവാന്‍ ബാക്കിയുള്ള അപേക്ഷകളുടെ എണ്ണം അനുബന്ധം (21) ല്‍ ചേര്‍ത്തിട്ടുണ്ട്. 5.7.2 ഭവന നിര്‍മ്മാണം പദ്ധതിയിലെ 52 മുതല്‍ 56 വരെയുള്ള ഖണ്ഡികകള്‍ക്ക് വിധേയമായി ഫണ്ടിലെ അംഗങ്ങള്‍ക്ക് അപേക്ഷകരുടെ പ്രൊവിഡന്‍റ് ഫണ്ടില്‍ നിന്നും ഭവന നിര്‍മ്മാണത്തിന് അഡ്വാന്‍സ് അനുവദിക്കുന്നതാണ്. റിപ്പോര്‍ട്ട് വര്‍ഷം 557 കേസുകളിലായി 390.11 ലക്ഷം രൂപ അഡ്വാന്‍സായി നല്‍കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം 526 കേസുകളിലായി 350.07 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. നാളിതുവരെ (31.03.17 വരെ) 53859 കേസുകളിലായി 7229.67 ലക്ഷം രൂപ ഈയിനത്തില്‍ തൊഴിലാളികള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ അനുബന്ധം 6(എ) യില്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ഒരു തൊഴിലാളി എടുത്ത ലോണ്‍ തുക കുറവ് ചെയ്ത ശേഷം ടിയാളുടെ അക്കൗണ്ടിലുള്ള തുകയുടെ 50% തുകയാണ് ഭവന നിര്‍മ്മാണ അഡ്വാന്‍സായി അനുവദിച്ച് വരുന്നത്. ഇത് വായ്പ അനുവദിക്കുന്ന സമയത്ത് അപേക്ഷകന്‍റെ അക്കൗണ്ടിലുള്ള തുകയുടെ 80% ആയി വര്‍ദ്ധിപ്പിക്കുവാനുള്ള ശുപാര്‍ശ അംഗീകാരത്തിനായി ബോര്‍ഡ് ഗവണ്‍മെന്‍റിന് അയച്ചിട്ടുണ്ട്. 5.7.3 ജോലിയില്ലാത്ത അവസരത്തില്‍ നല്‍കുന്ന അഡ്വാന്‍സ് റിപ്പോര്‍ട്ട് വര്‍ഷം ഈയിനത്തില്‍ അപേക്ഷകരുടെ പ്രൊവിഡന്‍റ് ഫണ്ടില്‍ നിന്നും 13 കേസുകളിലായി 1.21 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 34 കേസുകളിലായി 2.85 ലക്ഷം രൂപ നല്‍കിയിരുന്നു. ലഭിച്ച അപേക്ഷകളില്‍ ഒന്നുംതന്നെ തീര്‍പ്പുകല്‍പ്പിക്കാന്‍ ബാക്കിയില്ല. നാളിതുവരെ (31.03.17 വരെ) ഈയിനത്തില്‍ 7799 കേസുകളിലായി 430.37 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിലവില്‍ ഒരു തൊഴിലാളി എടുത്ത ലോണ്‍ തുക കുറവ് ചെയ്ത ശേഷം 10,000/- രൂപയോ ടിയാളുടെ അക്കൗണ്ടിലുള്ള തുകയുടെ 50% മോ ഏതാണോ കുറവ് അത് ജോലിയില്ലാത്ത അവസരത്തില്‍ നല്‍കുന്ന അഡ്വാന്‍സായി നല്‍കി വരുന്നത്. ഇത് പരമാവധി 20,000/- രൂപയോ വായ്പ അനുവദിക്കുന്ന സമയത്ത് അപേക്ഷകന്‍റെ അക്കൗണ്ടിലുള്ള തുകയുടെ 50% മോ ഏതാണോ കുറവ് ആയി വര്‍ദ്ധിപ്പിക്കുവാനുള്ള ശുപാര്‍ശ അംഗീകാരത്തിനായി ബോര്‍ഡ് ഗവണ്‍മെന്‍റിന് അയച്ചിട്ടുണ്ട്. 5.7.4. ചികിത്സ പദ്ധതിയുടെ 59-ാം ഖണ്ഡികയനുസരിച്ച് ഒരു മാസമോ അതില്‍ കൂടുതലോ കാലം ആശുപത്രിയില്‍ കിടന്നുള്ള ചികിത്സ ആവശ്യമായി വരുമ്പോഴോ ജോലി ചെയ്യാന്‍ നിര്‍വാഹമില്ലാത്ത മറ്റ് അസുഖങ്ങള്‍ ഉണ്ടാകുന്ന അവസരത്തിലോ അസിസ്റ്റന്‍റ് സര്‍ജന്‍റെ പദവിയിലുള്ള ഒരു ഗവണ്‍മെന്‍റ് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടുകൂടി അഡ്വാന്‍സിന് അപേക്ഷിക്കാവുന്നതാണ്. ഈയിനത്തില്‍ റിപ്പോര്‍ട്ട് വര്‍ഷത്തില്‍ 356 കേസുകളിലായി 113.2 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി. 2015-16 ല്‍ 385 കേസുകളിലായി 108.79 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടായിരുന്നു. നാളിതുവരെ (31.03.17 വരെ) ഈയിനത്തില്‍ 40907 കേസുകളിലായി 4003.2 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ജില്ല തിരിച്ചുള്ള വിവരങ്ങള്‍ അനുബന്ധം 6(ബി)യില്‍ കൊടുത്തിരിക്കുന്നു. നിലവില്‍ ഒരു തൊഴിലാളി എടുത്ത ലോണ്‍ തുക കുറവ് ചെയ്ത ശേഷം ടിയാളുകളുടെ അക്കൗണ്ടിലുള്ള തുകയുടെ 50% മോ മൂന്ന് മാസത്തെ ശമ്പളമോ ഏതാണോ കുറവ് അതാണ് ചികിത്സയ്ക്കുള്ള അഡ്വാന്‍സായി അനുവദിച്ച് വരുന്നത്. ഇത് വായ്പ അനുവദിക്കുന്ന സമയത്ത് അപേക്ഷകന്‍റെ അക്കൗണ്ടിലുള്ള തുകയുടെ 80% ആയി വര്‍ദ്ധിപ്പിക്കുവാനുള്ള ശുപാര്‍ശ അംഗീകാരത്തിനായി ബോര്‍ഡ് ഗവണ്‍മെന്‍റിന് അയച്ചിട്ടുണ്ട്. 5.7.5 കുട്ടികളുടെ വിദ്യാഭ്യാസം പദ്ധതിയിലെ 59(എ) ഖണ്ഡികയനുസരിച്ച് ഫണ്ടിലെ അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവിന് അംഗത്തിന്‍റെ അംശാദായത്തില്‍ നിന്നും 5000 രൂപയോ അംഗത്തിന്‍റെ പലിശയടക്കമുള്ള സ്വന്തം വിഹിതത്തിന്‍റെ 50 ശതമാനമോ ഇതിലേതാണോ കുറവ് ആ തുക തിരിച്ചടക്കേണ്ടാത്ത അഡ്വാന്‍സായി പ്രൊവിഡന്‍റ് ഫണ്ടില്‍ നിന്നും അനുവദിച്ചുവരുന്നു. ഇത് 15,000/- രൂപയോ അക്കൗണ്ടിലുള്ള തുകയുടെ 50% മോ ഏതാണോ കുറവ് ആയി അനുവദിക്കുന്നതിനുള്ള ശുപാര്‍ശ അംഗീകാരത്തിനായി ഗവണ്‍മെന്‍റിലേയ്ക്ക് അയച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ അനുബന്ധം 6(സി) യില്‍ നല്‍കിയിരിക്കുന്നു. കൂടാതെ 12-ാം ക്ലാസ്സിന് ശേഷമുള്ള വിദ്യാഭ്യാസ ചെലവിന് തൊഴിലാളിയുടെ പി.എഫ് വിഹിതത്തിന്‍റെ പകുതിയോ 25,000 രൂപയോ ഏതാണോ കുറവ് ആ തുക തിരിച്ചടക്കേണ്ടാത്ത അഡ്വാന്‍സായി നല്‍കുന്നതിന് 25.08.2007 ലെ ജി.ഒ.(എം.എസ്) നം.114/07/എല്‍.ബി.ആര്‍ ഉത്തരവ് പ്രകാരം അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇത് 75,000/- രൂപയോ അപേക്ഷകന്‍റെ അക്കൗണ്ടിലുള്ള തുകയുടെ 50% മോ ഏതാണോ കുറവ് അനുവദിക്കുന്നതിനുള്ള ശുപാര്‍ശ ഗവണ്‍മെന്‍റിലേയ്ക്ക് അംഗീകാരത്തിനായി അയച്ചിട്ടുണ്ട്. ഈ രണ്ട് ഇനങ്ങളിലുമായി റിപ്പോര്‍ട്ട് വര്‍ഷം 12 കേസുകളിലായി 2.97 ലക്ഷം രൂപ അഡ്വാന്‍സായി അനുവദിച്ചു. നാളിതുവരെ (31.03.17 വരെ) ഈയിനത്തില്‍ 1177 കേസുകളിലായി 69.69 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. 5.7.6 അംഗങ്ങളുടെ പെണ്‍മക്കളുടെ വിവാഹത്തിനുള്ള വായ്പ പദ്ധതിയിലെ 59 ബി ഖണ്ഡികയനുസരിച്ച് അംഗങ്ങളുടെ പെണ്‍മക്കളുടെ വിവാഹ ചെലവിലേക്കായി റിപ്പോര്‍ട്ട് വര്‍ഷം 156 കേസുകളിലായി അപേക്ഷകരുടെ പി.എഫില്‍ നിന്നും 87.42 ലക്ഷം രൂപ അഡ്വാന്‍സ് അനുവദിച്ചു. കഴിഞ്ഞ വര്‍ഷം 179 കേസുകളിലായി 84.15 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു. നാളിതുവരെ (31.03.17 വരെ) 12716 കേസുകളിലായി 1366.38 ലക്ഷം രൂപ ഈയിനത്തില്‍ അനുവദിച്ചിട്ടുണ്ട്. (അനുബന്ധം 6 (ഡി) കാണുക). നിലവില്‍ ഒരു തൊഴിലാളി എടുത്ത ലോണ്‍ തുക കുറവ് ചെയ്ത ശേഷം ടിയാളുകളുടെ അക്കൗണ്ടിലുള്ള തുകയുടെ 25% തുകയാണ് വിവാഹ അഡ്വാന്‍സായി അനുവദിച്ച് വരുന്നത്. ഇത് വായ്പ അനുവദിക്കുന്ന സമയത്ത് അപേക്ഷകന്‍റെ അക്കൗണ്ടിലുള്ള തുകയുടെ 80% ആയി വര്‍ദ്ധിപ്പിക്കുവാനുള്ള ശുപാര്‍ശ അംഗീകാരത്തിനായി ബോര്‍ഡ് ഗവണ്‍മെന്‍റിന് അയച്ചിട്ടുണ്ട്. 5.7.7 കോമ്പന്‍സേഷന്‍ പദ്ധതി പ്രകാരമുള്ള ധനസഹായം കോമ്പന്‍സേഷന്‍ പദ്ധതി പ്രകാരം, ഫണ്ടില്‍ അംഗമായ ഒരാള്‍ തൊഴിലുമായി ബന്ധപ്പെട്ട് ജോലി സമയത്തുണ്ടാകുന്ന അപകടത്തില്‍ ഗുരുതരമായ പരിക്കുപറ്റുന്ന പക്ഷം ആശുപത്രി ചെലവുകള്‍ക്ക് 25,000/- രൂപ വരെ നല്‍കുന്നതിനും മേല്‍പ്രകാരമുണ്ടാകുന്ന അപകടത്തോടെ മരണപ്പെടുന്ന തൊഴിലാളിയുടെ നിയമാനുസൃത അവകാശിയ്ക്ക് 25,000/- രൂപ നല്‍കുന്നതിനുമുള്ള 451-ാമത് ബോര്‍ഡ് യോഗ തീരുമാനത്തിന് 24.01.08 ലെ സ.ഉ.(സാധാരണ) 212/2008/തൊഴില്‍ നം.ഉത്തരവ് പ്രകാരം സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഈ ധനസഹായം 50,000/- രൂപയായി വര്‍ദ്ധിപ്പിക്കുന്നതിന് 28.02.2009 ല്‍ കൂടിയ 479-ാമതു ബോര്‍ഡ് യോഗ തീരുമാനത്തിന് 12.11.09 ലെ സ.ഉ.(സാധാരണ) 1776/09/തൊഴില്‍ നം. ഉത്തരവ് പ്രകാരം സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വര്‍ഷം ഈയിനത്തില്‍ 37 അപേക്ഷകളിേډല്‍ 29.83 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 19.01.2009 ലെ 1204/ലെജി.സി2/2009 നിയമം നമ്പര്‍ ഉത്തരവ് പ്രകാരമുള്ള ഭേദഗതി ആക്ടില്‍ സെക്ഷന്‍ (4) സബ് സെക്ഷന്‍ (4) പ്രകാരം ഓരോ തൊഴിലുടമയും ടിയാന്‍റെ നിയന്ത്രണത്തില്‍ ചെത്തുന്ന ഓരോ തെങ്ങിനും 10/- രൂപ അര്‍ദ്ധവാര്‍ഷിക നിരക്കിലും പനയ്ക്ക് 20/- രൂപ വാര്‍ഷിക നിരക്കിലും അടയ്ക്കണമെന്നുമാണ് വ്യവസ്ഥ. ചികിത്സാ ധനസഹായം 25,000/- രൂപയില്‍ നിന്നും 50,000/- രൂപയായി വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ ഓരോ തൊഴിലുടമയും ടിയാന്‍റെ നിയന്ത്രണത്തില്‍ ചെത്തുന്ന ഓരോ തെങ്ങിനും 20/- രൂപ അര്‍ദ്ധവാര്‍ഷിക നിരക്കിലും പനയ്ക്ക് 40/- രൂപ വാര്‍ഷിക നിരക്കിലും ക്ഷേമനിധിയിലേയ്ക്കും അടയ്ക്കണമെന്ന് കേരള കള്ളു വ്യവസായ ക്ഷേമനിധി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് 26.09.2009 ല്‍ കൂടിയ 486-ാമത് ബോര്‍ഡ് യോഗം തീരുമാനിക്കുകയും നിയമഭേദഗതിയ്ക്ക് 24.10.2009 ലെ സെല്‍.1/ആക്ട്&സ്കീം ഭേദഗതി/7958/2009 കത്ത് പ്രകാരം സര്‍ക്കാരിലേയ്ക്ക് അയച്ചിട്ടുണ്ട്. നാളിതുവരെ ടി ഭേദഗതിക്ക് അംഗീകാരം ലഭിച്ചിട്ടില്ല. 5.8 പ്രോവിഡന്‍റ് ഫണ്ടും ഗ്രാറ്റുവിറ്റിയും 5.8.1 പദ്ധതിയുടെ 60-ാം ഖണ്ഡിക പ്രകാരം ജോലിയില്‍ നിന്നും പിരിഞ്ഞുപോകുന്ന തൊഴിലാളികള്‍ക്കോ, തൊഴിലാളി മരണമടയുകയാണെങ്കില്‍ തൊഴിലാളിയുടെ നിര്‍ദ്ദിഷ്ട നാമാവുകള്‍ക്കോ, നാമനിര്‍ദ്ദേശമില്ലാത്തപക്ഷം കുടുംബാംഗങ്ങള്‍ക്കോ അതില്ലാത്തപക്ഷം അയാളുടെ നിയമാനുസൃത അവകാശികള്‍ക്കോ അയാളുടെ പേരില്‍ അടഞ്ഞിട്ടുള്ള പ്രോവിഡന്‍റ് ഫണ്ട് തുക പലിശ സഹിതം തിരിച്ചു നല്‍കേണ്ടതാണ്. റിപ്പോര്‍ട്ട് വര്‍ഷം 1928 പി.എഫ് കേസുകളിലും 6630 അവശിഷ്ട ബാക്കികളിലുമായി ആകെ 5348.86 ലക്ഷം രൂപ അനുവദിച്ചു. ജില്ല തിരിച്ചുള്ള വിവരങ്ങള്‍ അനുബന്ധം (7) ല്‍ കൊടുത്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഈയിനത്തില്‍ 1774 പി.എഫ് ക്ലോഷര്‍ കേസുകളിലും 6961 പി.എഫ് അവശിഷ്ട ബാക്കികളിലുമായി 4302.46 ലക്ഷം രൂപ അനുവദിച്ചിരുന്നു. നാളിതുവരെ (31.03.17 വരെ) ഈയിനത്തില്‍ 56424.57 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് വര്‍ഷാവസാനം എല്ലാ ജില്ലകളിലും കൂടി 136 പി.എഫ് ക്ലോഷര്‍ അപേക്ഷകള്‍ തീര്‍പ്പു കല്പിക്കാന്‍ ബാക്കിയുണ്ട്. ഈ കുടിശ്ശിക തീര്‍ക്കുന്നതിനുള്ള ഊര്‍ജിത നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 5.8.2 പദ്ധതിയുടെ 44, 45 ഖണ്ഡികകള്‍ പ്രകാരം ഗ്രാറ്റുവിറ്റിയിനത്തില്‍ റിപ്പോര്‍ട്ട് വര്‍ഷം 3453 കേസുകളിലായി 1406.92 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈയിനത്തില്‍ 3353 കേസുകളിലായി 1093.79 ലക്ഷം രൂപ നല്‍കിയിട്ടുണ്ടായിരുന്നു. (അനുബന്ധം 7 കാണുക). റിപ്പോര്‍ട്ട് വര്‍ഷാവസാനം എല്ലാ ജില്ലകളിലും കൂടി 136 ഗ്രാറ്റുവിറ്റി അപേക്ഷകള്‍ തീര്‍പ്പ് കല്പിക്കുവാന്‍ ബാക്കിയുണ്ട്. അത് തീര്‍പ്പാക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 5.8.3. പെന്‍ഷന്‍ കള്ള് വ്യവസായ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിക്കൊണ്ട് 05.11.1996 ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയുണ്ടായി. ഇതിന് 01.01.1997 മുതല്‍ പ്രാബല്യം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ക്ഷേമനിധിയില്‍ 10 വര്‍ഷത്തില്‍ കുറയാതെ തുടര്‍ച്ചയായ അംഗത്വമുള്ളതും പദ്ധതി തുടങ്ങുന്നതിന് മുമ്പോ പിമ്പോ പ്രായാധിക്യം മൂലം സര്‍വ്വീസില്‍ നിന്നും പിരിഞ്ഞവര്‍ക്കും ശാശ്വതമായ അംഗവൈകല്യം, ദീര്‍ഘകാലത്തെ ഗുരുതരമായ അസുഖത്താല്‍ പൂര്‍ണ്ണമായും ജോലി ചെയ്യാന്‍ കഴിവില്ലായ്മ എന്നിവ മൂലം ക്ഷേമനിധിയില്‍ 10 വര്‍ഷത്തെ അംഗത്വം തികയാതെ സൂപ്പര്‍ ആനുവേഷന് മുമ്പ് സര്‍വ്വീസില്‍ നിന്നും പിരിഞ്ഞവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ട്. 07.07.99 ലെ ഏഛ(ഞേ)ചീ.2174/ഘആഞ പ്രകാരം തൊഴിലാളി വിഹിതത്തിന്‍റെ 10 ശതമാനത്തില്‍ കുറയാത്ത തുക സര്‍ക്കാര്‍ ഗ്രാന്‍റായി എല്ലാ വര്‍ഷവും നിധിയിലേക്ക് നിക്ഷേപിക്കണമെന്ന് ഉത്തരവായിട്ടുണ്ട്. റിപ്പോര്‍ട്ട് വര്‍ഷം സര്‍ക്കാര്‍ ഗ്രാന്‍റ് ഇനത്തില്‍ 50 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. 31.03.17 വരെ സര്‍ക്കാര്‍ ഗ്രാന്‍റായി 871.33 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. ഈയിനത്തില്‍ 31.03.2017 വരെ 2730.89 ലക്ഷം രൂപ സര്‍ക്കാരില്‍ നിന്നും ലഭിക്കുവാനുണ്ട്. 31.03.17 വരെ 109,53,63,391/- രൂപ പെന്‍ഷന്‍ ഇനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച ഗ്രാന്‍റിന് പുറമെ ബോര്‍ഡ് ഫണ്ടില്‍ നിന്നും 100,82,30,391/- രൂപ അനുവദിച്ചിട്ടുണ്ട്. മിനിമം പെന്‍ഷന്‍ 1000/- രൂപയായി വര്‍ദ്ധിപ്പിക്കുന്നതിനും പെന്‍ഷന്‍ നല്‍കുന്നതിലേയ്ക്കുള്ള സര്‍ക്കാര്‍ ഗ്രാന്‍റ് തൊഴിലാളി വിഹിതത്തിന്‍റെ 15% ല്‍ കുറയാത്ത തുകയായി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ശുപാര്‍ശ അംഗീകാരത്തിനായി ഗവണ്‍മെന്‍റിലേയ്ക്ക് അയച്ചിട്ടുണ്ട്. കൂടാതെ പ്രായാധിക്യംമൂലം പിരിയുന്ന തൊഴിലാളികള്‍ക്ക് പത്ത് വര്‍ഷത്തില്‍ കൂടുതലുള്ള ഓരോ പൂര്‍ണ്ണ വര്‍ഷ സര്‍വ്വീസിനും നിലവില്‍ നല്‍കി വരുന്ന 10/- രൂപ എന്നുള്ളത് 20/- രൂപയായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശയും അംഗീകാരത്തിനായി ഗവണ്‍മെന്‍റിലേയ്ക്ക് അയച്ചിട്ടുണ്ട്. 5.8.4. പെന്‍ഷന്‍ ഫണ്ട് വിനിയോഗം 5.9. തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കിയ മറ്റ് പദ്ധതികള്‍ 5.9.1 കള്ള് വ്യവസായ തൊഴിലാളികളുടെ 8-ാം ക്ളാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സ് വരെയുള്ള ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കി വരുന്നു. 17.02.17 ലെ സ.ഉ. (സാധാ) 223/2017/തൊഴില്‍ നം. ഉത്തരവ് പ്രകാരം സ്കോളര്‍ഷിപ്പ്, ക്യാഷ് അവാര്‍ഡ് തുകകള്‍ 25% വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 8 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ യോഗ്യതാപരീക്ഷയില്‍ 70% മാര്‍ക്കോ അതില്‍ കൂടുതലോ +2 കഴിഞ്ഞുള്ള ക്ലാസ്സുകളില്‍ യോഗ്യതാപരീക്ഷയില്‍ 40 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് ലഭിച്ചവരും വിദ്യാഭ്യാസം തുടര്‍ന്നു കൊണ്ടിരിക്കുന്നതുമായ കുട്ടികള്‍ക്ക് 750 രൂപ മുതല്‍ 5600 രൂപ വരെയുള്ള വിവിധ നിരക്കുകളിലാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നത്. (2015-16 സാമ്പത്തിക വര്‍ഷം വരെ ഇത് 600/- രൂപ മുതല്‍ 4500/- രൂപ വരെയായിരുന്നു). 28.09.16 ല്‍ കൂടിയ 576-ാമത് ബോര്‍ഡ് യോഗ തീരുമാനമനുസരിച്ച് കള്ള് വ്യവസായ തൊഴിലാളികളുടെ മക്കളില്‍ 2016 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഒന്നും, രണ്ടും, മൂന്നും റാങ്കുകള്‍ കരസ്ഥമാക്കിയവര്‍ക്ക് ക്യാഷ് അവാര്‍ഡിനോടൊപ്പം 8ഗ്രാം, 6 ഗ്രാം, 4 ഗ്രാം വീതം തൂക്കമുള്ള സ്വര്‍ണ്ണമെഡല്‍ നല്‍കുകയുണ്ടായി. റിപ്പോര്‍ട്ട് വര്‍ഷം 2767 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും ക്യാഷ് അവാര്‍ഡും നല്‍കിയ ഇനത്തില്‍ 59.16 ലക്ഷം രൂപ ചെലവായി. 5.9.2 സര്‍വ്വീസിലിരിക്കെ മരണമടയുന്ന തൊഴിലാളികളുടെ മരണാനന്തര ചടങ്ങുകള്‍ക്ക് 5000/- രൂപ വീതം നല്‍കി വരുന്നുണ്ട്. ഈയിനത്തില്‍ റിപ്പോര്‍ട്ട് വര്‍ഷം 125 കേസുകളിലായി 6.25 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. നാളിതുവരെ (31.03.17 വരെ) ഈയിനത്തില്‍ 262.49 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. 16.02.2011 ലെ ഏ.ഛ(ഞേ)ചീ.252/2011/ഘആഞ ഉത്തരവ് പ്രകാരം സര്‍വ്വീസില്‍ നിന്നും വിരമിച്ച തൊഴിലാളികളുടെ മരണാനന്തര സഹായമായി നോമിനിയ്ക്ക് 3,000/- രൂപ വീതം നല്‍കിവരുന്നുണ്ട്. റിപ്പോര്‍ട്ട് വര്‍ഷത്തില്‍ 419 പേര്‍ക്ക് ഈയിനത്തില്‍ 12.55 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. (ഓരോ ജില്ലയിലും നല്‍കിയിട്ടുള്ള കണക്കുകള്‍ക്ക് അനുബന്ധം (20) കാണുക.) സര്‍വ്വീസിലിരിക്കെ മരണമടയുന്ന തൊഴിലാളികളുടെ മരണാനന്തര ചടങ്ങുകള്‍ക്കും വിരമിച്ച തൊഴിലാളികളുടെ മരണാനന്തര ചടങ്ങുകള്‍ക്കും നല്‍കി വരുന്ന തുക യഥാക്രമം 7,000/- ഉം 5,000/- ഉം ആയി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശ ഗവണ്‍മെന്‍റിലേയ്ക്ക് അയച്ചിട്ടുണ്ട്. 5.9.3 കള്ള് ചെത്ത് ജോലിയിലേര്‍പ്പെട്ടിരിക്കെ വൃക്ഷത്തില്‍ നിന്നും വീണ് പരിക്കുപറ്റി പൂര്‍ണ്ണമായും ശാശ്വതമായും ജോലി ചെയ്യാന്‍ കഴിയാതെ വരുന്ന തൊഴിലാളികള്‍ക്ക് പ്രതിമാസം 300/- രൂപ വീതം സാമ്പത്തിക സഹായം അനുവദിച്ചു വരുന്നു. ഈയിനത്തില്‍ റിപ്പോര്‍ട്ട് വര്‍ഷം 47 കേസുകളിലായി 1,01,895/- രൂപ നല്‍കിയിട്ടുണ്ട്. 2015-16 വര്‍ഷം ഈയിനത്തില്‍ 45 കേസുകളിലായി 2,34,570/-രൂപ നല്‍കിയിരുന്നു. അവശതാ ധനസഹായം 300/- രൂപയില്‍ നിന്നും 500/- രൂപയായി വര്‍ദ്ധിപ്പിക്കുന്നതിന് ബോര്‍ഡ് തീരുമാനിക്കുകയും ആയത് സര്‍ക്കാര്‍ അംഗീകാരത്തിന് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. 5.9.4 സര്‍വീസിലിരിക്കെ ക്യാന്‍സര്‍രോഗം, ഹൃദ്രോഗം എന്നിവ ബാധിക്കുന്നവര്‍ക്കും വൃക്കരോഗം മൂലം ഡയാലിസിസ് ചികിത്സ ആവശ്യമായി വരുന്നവര്‍ക്കും 15,000/- രൂപ വീതം ചികില്‍സാ ധനസഹായമായി നല്‍കുന്ന ഒരു പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കി വന്നിരുന്നു. ടി തുക 25,000/- രൂപയായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശ അംഗീകാരത്തിനായി ഗവണ്‍മെന്‍റിലേയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വര്‍ഷം ക്യാന്‍സര്‍ രോഗം, വൃക്കരോഗം, ഹൃദ്രോഗം ബാധിച്ച 37 പേര്‍ക്ക് ചികില്‍സാ ധനസഹായമായി ആകെ 5,44,290/- രൂപ അനുവദിക്കുകയുണ്ടായി. 2015-16 വര്‍ഷം ഈയിനത്തില്‍ 33 കേസുകളിലായി 4,75,642/- രൂപ നല്‍കിയിട്ടുണ്ടായിരുന്നു. റിപ്പോര്‍ട്ട് വര്‍ഷം 15.03.17 ലെ സ.ഉ (സാധ) 332/2017/തൊഴില്‍ നമ്പര്‍ ഉത്തരവിലൂടെ ചികിത്സാ ധനസഹായങ്ങളുടെ പട്ടികയില്‍ പക്ഷാഘാതവും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. 5.9.5 2016-17 ല്‍ ബോര്‍ഡ് തൊഴിലാളികള്‍ക്കായി നിരവധി ക്ഷേമപദ്ധതികള്‍ അനുവദിച്ച് നല്‍കാന്‍ തീരുമാനിക്കുകയും ടി പദ്ധതികള്‍ സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ളതുമാണ്. ടി പദ്ധതികള്‍ ചുവടെ ചേര്‍ക്കുന്നു. 5.10. അപകട ഇന്‍ഷുറന്‍സ് പദ്ധതി 5.11. സെക്ഷന്‍ 8 അനുസരിച്ചുള്ള നടപടികള്‍ 5.11.1 2015-16 വര്‍ഷത്തെ ഉള്‍പ്പെടെ റിപ്പോര്‍ട്ട് വര്‍ഷാവസാനം (31.03.2017 വരെ) 200266 ക്ഷേമനിധി നിര്‍ണ്ണയം പൂര്‍ത്തിയായിട്ടുണ്ട്. അപ്രകാരം 95212.57 ലക്ഷം രൂപയാണ് ക്ഷേമനിധിയായി 2015-16 വരെയുള്ള വര്‍ഷങ്ങള്‍ക്കുവേണ്ടി 31.03.2017 വരെ തിട്ടപ്പെടുത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട് വര്‍ഷം 4723+134 പാര്‍ട്ട് കള്ള് ഷാപ്പുകളുടെ ക്ഷേമനിധി നിര്‍ണ്ണയം പൂര്‍ത്തിയാക്കുകയുണ്ടായി. റിമാന്‍റ് ചെയ്തതുള്‍പ്പെടെ 1327+300 പാര്‍ട്ട് കള്ളുഷാപ്പുകളുടെ ക്ഷേമനിധി നിര്‍ണ്ണയം പൂര്‍ത്തിയാക്കാനുണ്ട്. 5.11.2 200266 ക്ഷേമനിധി നിര്‍ണ്ണയ ഉത്തരവുകളില്‍ റിപ്പോര്‍ട്ട് വര്‍ഷം അവസാനം വരെ 160770+275 പാര്‍ട്ട് എണ്ണത്തില്‍ തിട്ടപ്പെടുത്തിയ മുഴുവന്‍ തുകയും പിരിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. (അനുബന്ധം 9 ല്‍ വിശദവിവരം കൊടുത്തിട്ടുണ്ട്). 5.11.3 ജില്ല തിരിച്ചുള്ള ഓരോ വര്‍ഷത്തെയും ക്ഷേമനിധി നിര്‍ണ്ണയ കുടിശ്ശികയുടെ വിവരങ്ങള്‍ അനുബന്ധം (10) ല്‍ കൊടുത്തിട്ടുണ്ട്. 5.12 സെക്ഷന്‍ 8(എ) അനുസരിച്ചുള്ള നടപടികള്‍ 1978 ലെ ഭേദഗതി നിയമം അനുസരിച്ച് 8-ാം വകുപ്പ് പ്രകാരം തുക തിട്ടപ്പെടുത്താതിരുന്നാല്‍ ഓരോ തൊഴിലുടമയ്ക്കും അയാളുടെ ഷാപ്പ് സംബന്ധിച്ച് ഏറ്റവും അവസാനം തിട്ടപ്പെടുത്തിയിട്ടുള്ള ക്ഷേമനിധിയുടെ 1/12 ഭാഗം ഓരോ മാസവും 5-ാം തീയതിക്ക് മുമ്പായി മുന്‍കൂര്‍ അടക്കേണ്ടതുണ്ട്. ഇതനുസരിച്ച് റിപ്പോര്‍ട്ട് വര്‍ഷം 7620.14 ലക്ഷം രൂപ അടഞ്ഞിട്ടുണ്ട്. മുന്‍വര്‍ഷം ഈയിനത്തില്‍ അടഞ്ഞത് 6568.44 ലക്ഷം രൂപയാണ്. വീഴ്ച വരുത്തുന്നവരുടെ പേരില്‍ റവന്യൂ റിക്കവറി നടപടികള്‍ എടുത്തിട്ടുണ്ട്. ഫണ്ട് അടയ്ക്കാത്തവരുടെ പേരില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാറുണ്ട്. 5.13 സെക്ഷന്‍ 9 അനുസരിച്ചുള്ള നടപടികള്‍ ക്ഷേമനിധി നിയമത്തിലെ സെക്ഷന്‍ 8 എ അനുസരിച്ച് അടക്കേണ്ട തുക തൊഴിലുടമ അടയ്ക്കുന്നില്ലെങ്കില്‍ സെക്ഷന്‍ (9) അനുസരിച്ച് റവന്യൂ റിക്കവറി നടപടികള്‍ മുഖേന ഈടാക്കാവുന്നതാണ്. 31.03.2016 അവസാനം (പിരിച്ചെടുക്കാന്‍ സാദ്ധ്യമല്ലൈന്ന് റവന്യൂ അധികാരികള്‍ റിപ്പോര്‍ട്ട് ചെയ്തതൊഴിച്ച്) 2400.13 ലക്ഷം രൂപ പിരിച്ചെടുക്കാനുണ്ടായിരുന്നു. റിപ്പോര്‍ട്ട് വര്‍ഷാവസാനം 2386.75 ലക്ഷം രൂപയാണ് പിരിച്ചെടുക്കാന്‍ ബാക്കിയുള്ളത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13.38 ലക്ഷം രൂപ കുറവാണ്. റവന്യൂ റിക്കവറിക്ക് ഏല്‍പിക്കുന്ന കേസുകളില്‍ കോടതി/സര്‍ക്കാര്‍ സ്റ്റേ മൂലം നല്ലൊരു സംഖ്യ പിരിച്ചെടുക്കാന്‍ സാദ്ധ്യമാകാതെ വരുന്നു. (പിരിച്ചെടുക്കാവുന്ന ബാക്കി, കോടതി സ്റ്റേ, സര്‍ക്കാര്‍ സ്റ്റേ എന്നിവയുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ അനുബന്ധം 13, 15, 15എ ല്‍ കൊടുത്തിട്ടുണ്ട്) റവന്യൂ റിക്കവറി നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ എല്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്. 5.14 ബോര്‍ഡിന്‍റെ ആസ്തികള്‍ പദ്ധതിയിലെ 69(5) ഖണ്ഡിക പ്രകാരം ബോര്‍ഡിന്‍റെ ആസ്തിയുടെ സംഗ്രഹം ഗവണ്‍മെന്‍റിലേക്ക് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍റെ കൂടെ അയയ്ക്കേണ്ടതായിട്ടുണ്ട്. റിപ്പോര്‍ട്ട് വര്‍ഷാവസാനത്തിലെ നിലയനുസരിച്ച് ടി ആസ്തി 3,49,18,780.90 രൂപയായി കണക്കാക്കിയിരിക്കുന്നു. വിശദ വിവരം അനുബന്ധം (16) ല്‍ നല്‍കിയിരിക്കുന്നു. 5.15 ഭരണ ചെലവ് 5.15.1 റിപ്പോര്‍ട്ട് വര്‍ഷത്തെ ബോര്‍ഡിന്‍റെ ഭരണ ചെലവ് മൂലധന ചെലവ് ഉള്‍പ്പെടെ 1841.72 ലക്ഷം രൂപയാണ്. ഒരു വര്‍ഷം ലഭിക്കുന്ന/ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ക്ഷേമനിധി വിഹിതത്തിന്‍റെ 15% അഡ്മിനിസ്ട്രേഷന്‍ ഫണ്ടിലേക്ക് മാറ്റുകയും അതില്‍ നിന്നും തന്നാണ്ടത്തെ ഭരണ ചെലവ് വഹിക്കുകയും ചെയ്യണമെന്നാണ് പദ്ധതിയിലെ വ്യവസ്ഥ. റിപ്പോര്‍ട്ട് വര്‍ഷം ഭരണ ചെലവ് 22.56 ശതമാനമാണ്. ഭരണ ചെലവ് ഒരു വര്‍ഷം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ക്ഷേമനിധി വിഹിതത്തിന്‍റെ 25 ശതമാനമായി വര്‍ദ്ധിപ്പിച്ച് പദ്ധതി ഭേദഗതി ചെയ്യുന്നതിനുള്ള പ്രൊപ്പോസല്‍ ബോര്‍ഡ് തീരുമാനത്തോടെ സര്‍ക്കാരിലേയ്ക്ക് അയച്ചിട്ടുണ്ട്. ആയത് സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. 2015-16 വര്‍ഷം ഭരണ ചെലവിനത്തില്‍ 1409.75 ലക്ഷം രൂപ ചെലവായിട്ടുണ്ട്. പത്താം ശമ്പള പരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും റിപ്പോര്‍ട്ട് വര്‍ഷം ബോര്‍ഡ് ജീവനക്കാര്‍ക്ക് അനുവദിച്ച് നല്‍കിയിട്ടുണ്ട്. ഭരണ ചെലവിലെ മുഖ്യയിനമായ സ്റ്റാഫിന്‍റെ ശമ്പളം, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നിവ ഗവണ്‍മെന്‍റ് ജീവനക്കാരുടേതിന് തുല്യമായി വര്‍ദ്ധിപ്പിച്ചു കൊടുക്കാന്‍ ബോര്‍ഡ് ബാദ്ധ്യസ്ഥമാണ്. തപാല്‍ നിരക്ക്, സ്റ്റേഷനറി സാധനങ്ങളുടെ വില എന്നിവയിലെ വര്‍ദ്ധനവാണ് കണ്ടിജന്‍സി ചെലവുകള്‍ വര്‍ദ്ധിക്കാനിടയാക്കുന്നത്. ബജറ്റ് പ്രകാരമുള്ള ചെലവുകള്‍ ഗവണ്‍മെന്‍റ് അംഗീകരിച്ചതാണ്. 5.15.2 റിപ്പോര്‍ട്ട് വര്‍ഷത്തില്‍ ഫര്‍ണിച്ചറുകളും മറ്റ് ഓഫീസുപകരണങ്ങളും വാങ്ങുന്നതിന് 2,18,223/- രൂപ നല്‍കിയിട്ടുണ്ട്. ഭരണ ചെലവിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അനുബന്ധം (17) ല്‍ നല്‍കിയിട്ടുണ്ട്. 5.15.3 കംപ്യൂട്ടര്‍വല്‍ക്കരണം. ശാസ്ത്ര - സാങ്കേതിക വിദ്യകളിലെ പുരോഗതിയും ആധുനിക സാങ്കേതിക വിദ്യയുടെ നേട്ടങ്ങളും കള്ളു വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കും പ്രയോജനപ്പെടണമെന്ന ഉദ്ദേശത്തോടെ കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന് 2003-ല്‍ ബോര്‍ഡ് തീരുമാനിച്ചു. കംപ്യൂട്ടര്‍വല്‍ക്കരണത്തിനാവശ്യമായ സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നതിന്‍റെ ചുമതല കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇഉഅഇ ന് നല്‍കി. കംപ്യൂട്ടറുകള്‍, പ്രിന്‍ററുകള്‍ തുടങ്ങിയ ഹാര്‍ഡ്വെയറുകള്‍ കേരള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ മുഖേനയാണ് വാങ്ങിയത്. ബോര്‍ഡിന്‍റെ ജില്ലാ ഓഫീസുകളിലേയും ഹെഡ് ഓഫീസിലേയും കംപ്യൂട്ടറൈസേഷന്‍ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കി വരുന്നു. ഇതിന്‍പ്രകാരം എല്ലാ ജില്ലാ ഓഫീസുകളിലും 2013-14 വര്‍ഷം വരെയുള്ള ക്രഡിറ്റ് സ്ലിപ്പ് കമ്പ്യൂട്ടര്‍ വഴി വിതരണം ചെയ്തിട്ടുണ്ട്. നിലവിലുള്ള സോഫ്റ്റുവെയര്‍ ഇപ്പോഴത്തെ ആവശ്യകതയനുസരിച്ച് പുതുക്കുന്നതിനു വേണ്ടിയുള്ള നടപടിയും സ്വീകരിച്ചുവരുന്നു. 5.16 ബോര്‍ഡിന്‍റെ വരവ് ചെലവ് കണക്കുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടിനെക്കൊണ്ട് ഓഡിറ്റ് ചെയ്യിപ്പിക്കുന്നു. 2012-13 വരെയുള്ള വര്‍ഷത്തെ ഓഡിറ്റ് പൂര്‍ത്തിയായിക്കഴിഞ്ഞു. 5.17 ബോര്‍ഡ് യോഗങ്ങള്‍ ക്ഷേമനിധി തുക തിട്ടപ്പെടുത്തുക, ഫണ്ട് പിരിവ് ഊര്‍ജിതപ്പെടുത്തുക, കുടിശ്ശിക ജോലികള്‍ തീര്‍ക്കുന്നതിനുള്ള ടാര്‍ജറ്റ് നിശ്ചയിക്കുക, നിയമത്തിലും പദ്ധതിയിലുമുണ്ടാകുന്ന ആനുകാലിക ഭേദഗതികള്‍ ശരിയായി മനസ്സിലാക്കിക്കൊടുക്കുക, മറ്റ് നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിവയ്ക്ക് വേണ്ടി ചെയര്‍മാന്‍, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, ലീഗല്‍ അഡ്വൈസര്‍മാര്‍ എന്നിവരെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ യോഗങ്ങള്‍ റിപ്പോര്‍ട്ട് വര്‍ഷം മൂന്നുതവണ വിളിച്ചുകൂട്ടിയിട്ടുണ്ട്. 5.19 ട്രേഡ് യൂണിയന്‍ യോഗങ്ങള്‍ തൊഴിലാളികളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കുന്നതിനും ബോര്‍ഡിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ട്രേഡ് യൂണിയന്‍ യോഗങ്ങള്‍ ഓരോ ജില്ലാ ഓഫീസിലും വിളിച്ചു കൂട്ടണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വര്‍ഷം വിവിധ യോഗങ്ങള്‍ നടന്ന സ്ഥലവും തീയതിയും അനുബന്ധം (19) ല്‍ ചേര്‍ത്തിരിക്കുന്നു. ഇതുപോലുള്ള യോഗങ്ങളില്‍ അതാത് ജില്ലയിലുള്ള ബോര്‍ഡ് ഡയറക്ടര്‍മാരും പങ്കെടുക്കണമെന്ന് തീരുമാനമുണ്ട്. ബോര്‍ഡ് ചെയര്‍മാനും ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറും ട്രേഡ് യൂണിയന്‍ യോഗങ്ങളില്‍ പങ്കെടുത്ത് തൊഴിലാളികളുടെ പരാതികള്‍ കേട്ട് അനുയോജ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് വേണ്ടി ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഭരണ റിപ്പോര്‍ട്ട്
1.13 ഇന്‍കം ടാക്സ് നിയമത്തിലെ 10(23) (സി) ഖണ്ഡികയനുസരിച്ചുള്ള ഒരു ധര്‍മ്മ സ്ഥാപനമായി ബോര്‍ഡിനെ കണക്കാക്കി ആദായനികുതിയില്‍ നിന്നും പൂര്‍ണ്ണമായി ഇളവ് ലഭിക്കുന്നതിനായി ഓരോ വര്‍ഷത്തെയും ഓഡിറ്റ് ചെയ്ത അക്കൗണ്ട്സ് ഇന്‍കം ടാക്സ് വകുപ്പിന് നല്‍കുന്നു. 24.03.15-ലെ സി.ബി.ഡി.റ്റി.യുടെ 26/2015 കത്തിലൂടെ 2013-14 മുതല്‍ 2017-18 വരെ ഇന്‍കംടാക്സ് ആക്ട് (1969) സെക്ഷന്‍ 10(46) അനുസരിച്ച് ഇന്‍കംടാക്സില്‍ നിന്നും ബോര്‍ഡിനെ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ബോര്‍ഡിന്‍റെ പലിശ വരുമാനത്തെ ഇന്‍കംടാക്സില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുള്ള 197 പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റിന് ബോര്‍ഡ് അപേക്ഷ നല്‍കിയിട്ടുണ്ട്.
2. ഓഫീസ് ഘടന
തൊഴിലാളികളെ ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്യുക, ഫണ്ടിലേക്ക് വരേണ്ട അംശദായം തിട്ടപ്പെടുത്തുക, തിട്ടപ്പെടുത്തിയ അംശദായം പിരിച്ചെടുക്കുക, തൊഴിലാളികളുടെ പ്രോവിഡന്‍റ് ഫണ്ട്, ഗ്രാറ്റുവിറ്റി ഫണ്ട് എന്നിവയുടെ കണക്കെഴുതി സൂക്ഷിക്കുക, ഫണ്ടിലെ അംഗങ്ങള്‍ക്ക് പ്രോവിഡന്‍റ് ഫണ്ടിന് പലിശ കണക്കാക്കി നല്‍കുക, തിരിച്ചടക്കേണ്ടാത്ത അഡ്വാന്‍സുകള്‍, ജോലിയില്‍ നിന്ന് പിരിഞ്ഞു പോകുകയോ/മരിച്ചു പോകുകയോ ചെയ്യുന്ന തൊഴിലാളികള്‍ക്ക്/നോമിനിയ്ക്ക് പ്രോവിഡന്‍റ് ഫണ്ട്, ഗ്രാറ്റുവിറ്റി ഫണ്ട് എന്നിവ അനുവദിച്ചു നല്‍കുക എന്നീ ജോലികളാണ് ജില്ലാ ഓഫീസുകളില്‍ ചെയ്തു വരുന്നത്.
1. ശ്രീ.വി.കെ.ബാലചന്ദ്രകുമാര്‍, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ (25.10.16 വരെ)
ശ്രീ.എ.അലക്സാണ്ടര്‍ (25.10.16 മുതല്‍ തുടരുന്നു)
2. ശ്രീ.കെ.ബിജു, ഐ.എ.എസ്, ലേബര്‍ കമ്മീഷണര്‍ (01.02.16 മുതല്‍ തുടരുന്നു)
3. ശ്രീമതി.പി.ഷെര്‍ളി, ഡെപ്യൂട്ടി സെക്രട്ടറി, തൊഴിലും നൈപുണ്യവും വകുപ്പ് (23.08.16 വരെ)
ശ്രീമതി.ആര്‍.താരാദേവി, ജോയിന്‍റ് സെക്രട്ടറി, തൊഴിലും നൈപുണ്യവും വകുപ്പ് (23.08.16 മുതല്‍ തുടരുന്നു)
4. ശ്രീമതി.എസ്.ദീപാദേവി, അഡീഷണല്‍ സെക്രട്ടറി, നികുതി വകുപ്പ് (23.08.16 വരെ)
ശ്രീ.ആര്‍.രാജഗോപാല്‍, അഡീഷണല്‍ സെക്രട്ടറി, നികുതി വകുപ്പ് (23.08.16 മുതല്‍ തുടരുന്നു)
ശ്രീ.എസ്.മുരളീധരന്‍, അഡീഷണല്‍ സെക്രട്ടറി, ധനകാര്യ വകുപ്പ് (23.08.16 മുതല്‍ തുടരുന്നു)
6. ശ്രീ.റ്റി.വിജയകുമാര്‍, ജോയിന്‍റ് സെക്രട്ടറി, നിയമവകുപ്പ് (23.08.16 വരെ)
ശ്രീ.പി.എസ്.രാധാകൃഷ്ണന്‍, ജോയിന്‍റ് സെക്രട്ടറി, നിയമവകുപ്പ് (23.08.16 മുതല്‍ തുടരുന്നു)
7. ശ്രീ.കെ.സി.വിജയകുമാര്‍, ജോയിന്‍റ് സെക്രട്ടറി, റവന്യൂ വകുപ്പ് (23.08.16 വരെ)
ശ്രീമതി.പി.ജയശ്രീ, അഡീഷണല്‍ സെക്രട്ടറി, റവന്യൂ വകുപ്പ് (23.08.16 മുതല്‍ തുടരുന്നു)
2. ശ്രീ.പി.ജെ.ജഗന്നിവാസന്‍ (23.08.16 വരെ)
3. ശ്രീ.യു.തിലകന്‍ (23.08.16 വരെ)
4. ശ്രീ.ജി.മധു (23.08.16 വരെ)
5. ശ്രീ.എന്‍.വിജയന്‍പിള്ള (23.08.16 വരെ)
6. ശ്രീ.എ.കെ.വാസുദേവന്‍ (23.08.16 വരെ)
7. ശ്രീ.എ.ബി.ഉണ്ണി (23.08.16 വരെ)
8. ശ്രീ.പി.എ.ചന്ദ്രശേഖരന്‍ (23.08.16 മുതല്‍ തുടരുന്നു)
9. ശ്രീ.എം.പി.തങ്കച്ചന്‍ (23.08.16 മുതല്‍ തുടരുന്നു)
10. ശ്രീ.സി.എന്‍.സുധാകരന്‍ (23.08.16 മുതല്‍ തുടരുന്നു)
11. ശ്രീ.വി.ആര്‍.വത്സപ്പന്‍ (23.08.16 മുതല്‍ തുടരുന്നു)
12. ശ്രീ.വി.കെ.അജിത്ബാബു (23.08.16 മുതല്‍ തുടരുന്നു)
13. ശ്രീ.ഷാജിതോമസ് (23.08.16 മുതല്‍ തുടരുന്നു)
2. ശ്രീ. എന്‍.അഴകേശന്‍
3. ശ്രീ.റ്റി.കൃഷ്ണന്‍
4. ശ്രീ.റ്റി.എന്‍.രമേശന്‍
5. ശ്രീ.പി.പി.കരുണാകരന്‍ മാസ്റ്റര്‍ (23.08.16 വരെ)
6. ശ്രീ.ആര്‍.സുശീലന്‍ (23.08.16 വരെ)
7. ശ്രീ.തോപ്പില്‍സായ് (23.08.16 വരെ)
8. ശ്രീ.എം.സുരേന്ദ്രന്‍ (23.08.16 മുതല്‍ തുടരുന്നു)
9. ശ്രീ.കെ.കെ.പ്രകാശന്‍ (23.08.16 മുതല്‍ തുടരുന്നു)
10. ശ്രീ.കെ.എന്‍.ഗോപി (23.08.16 മുതല്‍ തുടരുന്നു)
2. ശ്രീ.എന്‍.അഴകേശന്‍
3. ശ്രീ.വി.കെ.ബാലചന്ദ്രകുമാര്‍, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ (06.06.16 വരെ)
ശ്രീ.എ.അലക്സാണ്ടര്‍, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ (25.10.16 മുതല്‍ തുടരുന്നു)
4. ശ്രീ.ബേബികുമാരന്‍
5. ശ്രീ.റ്റി.കൃഷ്ണന്‍ (05.09.16 മുതല്‍)
6. ശ്രീ.എം.സുരേന്ദ്രന്‍ (05.09.16 മുതല്‍)
7. ശ്രീ.റ്റി.എന്‍.രമേശന്‍ (05.09.16 മുതല്‍)
8. ശ്രീ.പി.എ.ചന്ദ്രശേഖരന്‍ (05.09.16 മുതല്‍)
9. ശ്രീ.എസ്.മുരളീധരന്‍ (05.09.16 മുതല്‍)
10. ശ്രീ.പി.പി.കരുണാകരന്‍ മാസ്റ്റര്‍ (06.06.16 വരെ)
11. ശ്രീ.ആര്‍.സുശീലന്‍ (06.06.16 വരെ)
12. ശ്രീ.തോപ്പില്‍സായ് (06.06.16 വരെ)
13. ശ്രീ.എ.ബി.ഉണ്ണി (06.06.16 വരെ)
14. ശ്രീ.വി.വിജയകുമാര്‍ (06.06.16 വരെ)
4.10. ബോര്‍ഡിന്‍റെ ആഡിറ്ററായി ശ്രീ.സത്യവാഗീശ്വരന്‍ റിപ്പോര്‍ട്ട് വര്‍ഷവും തുടരുകയുണ്ടായി.
5. ക്ഷേമനിധി പദ്ധതി പ്രവര്‍ത്തനങ്ങള്‍
5.2 ഫണ്ട് പിരിവ്
വര്‍ഷം ഫണ്ട് *
(തുക ലക്ഷത്തില്‍) പലിശ
(തുക ലക്ഷത്തില്‍)
2012-13 6835.80 217.80
2013-14 6212.63 192.10
2014-15 6295.72 339.42
2015-16 7060.97 291.39
2016-17 8164.34 413.39
(തുക ലക്ഷത്തില്‍) ആകെ പിരിവ് (തുക ലക്ഷത്തില്‍) വര്‍ഷാന്ത്യത്തിലെ കുടിശ്ശിക
(തുക ലക്ഷത്തില്‍) കുടിശ്ശികയുടെ ശതമാനം
31.03.2013 69305.33 66520.67 2784.66 4.02 %
31.03.2014 74655.06 71987.23 2667.85 3.50 %
31.03.2015 81533.68 78871.35 2662.33 3.27 %
31.03.2016 88432.99 85763.93 2669.05 3.02 %
31.03.2017 95212.57 92557.11 2655.46 2.79 %
5.3 നിക്ഷേപങ്ങള്‍
(തുക ലക്ഷത്തില്‍)
(എ) വിവിധ ബാങ്കുകള്‍ 83391.44
(ബി) സേവിംഗ്സ് ബാങ്ക് നിക്ഷേപം 6521.34
(സി) ജില്ലാ ട്രഷറി, തിരുവനന്തപുരം 162239.99
(ഡി) ലോണ്‍ ലഭ്യമാക്കി ട്രഷറിയില്‍ നിക്ഷേപം നടത്തിയ തുക 51790.90
ആകെ (എ+ബി+സി-ഡി) 200361.87
5.4 ട്രാവന്‍കൂര്‍ റയോണ്‍സിന് നല്‍കിയ വായ്പ
പദ്ധതിയിലെ ഖണ്ഡിക 32 അനുസരിച്ച് അംഗങ്ങള്‍ക്ക് അവരുടെ പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ടിലുള്ള തുകയ്ക്ക് അതാത് കാലം നല്‍കേണ്ട പലിശനിരക്ക് ബോര്‍ഡുമായി കൂടിയാലോചിച്ചശേഷം സര്‍ക്കാര്‍ ആണ് ക്ലിപ്തപ്പെടുത്തുന്നത്. ഇതനുസരിച്ച് 31.03.2000 മുതലുള്ള നീക്കിബാക്കിയ്ക്ക് നിശ്ചയിച്ച പലിശ താഴെക്കാണും പ്രകാരമാണ്.
31.3.2000 6.5% സ.ഉ(സാധ) 37121/02 തീയതി 11.12.02
31.3.01 8%
31.3.02 10% ,, 3602/03/ഘആഞ ,, 22.11.03
31.3.03 10% ,, 205/05/ഘആഞ ,, 22.01.05
31.3.04 10% ,, 968/06/ഘആഞ ,, 02.05.06
,, 1998/06/ഘആഞ ,, 23.08.06
31.3.05 9.5% ,, 968/06/ഘആഞ ,, 02.05.06
31.3.06 8% ,, 1935/08/ഘആഞ ,, 18.7.08
31.3.07 7% ,, 194/09/ഘആഞ ,, 11.02.09
31.3.08 8 % ,, 826/10/ഘആഞ ,, 07.05.10
31.3.09 8% ,, 1328/2011/ഘആഞ ,, 06.09.11
31.03.10 8% ,, 214/2013/ഘആഞ ,, 30.01.13
31.03.11 9% ,, 398/2014/ഘആഞ ,, 19.03.14
31.03.12 9% ,, 710/2015/ഘആഞ ,, 01.06.15
31.03.13 8% ,, 115/2016/ഘആഞ ,, 28.01.16
31.03.14 9% ,, 309/2017/ഘആഞ ,, 08.03.17
പദ്ധതിയിലെ 38(1) ഖണ്ഡിക പ്രകാരം കോണ്‍ട്രാക്ടര്‍മാര്‍ ക്ഷേമനിധി ഇനത്തില്‍ അടയ്ക്കുന്ന തുകയെ സംബന്ധിച്ച് സമര്‍പ്പിക്കേണ്ട 4 എ സ്റ്റേറ്റുമെന്‍റുകള്‍ യഥാസമയം ലഭിക്കാതിരിക്കുക, വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ തസ്തിക ഒഴിഞ്ഞ് കിടക്കുന്നതുമൂലം യഥാസമയം ക്ഷേമനിധി നിര്‍ണ്ണയ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയാതിരിക്കുക, ബാങ്കില്‍ നിന്നും ലഭിക്കുന്ന ചലാനുകളില്‍ അടയ്ക്കുന്ന തുകയെ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ഇല്ലാതിരിക്കുക എന്നീ കാരണങ്ങളാല്‍ ഫണ്ടില്‍ അടയ്ക്കുന്ന തുകകള്‍ മുഴുവന്‍ അംഗങ്ങളുടെ കണക്കില്‍ വരവ് വയ്ക്കുവാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ അടവ് വരുന്ന ചില തുകകള്‍ സസ്പെന്‍സില്‍ വയ്ക്കേണ്ടിിവരുന്നു. ശരിയായ വിവരങ്ങള്‍ കിട്ടുന്നമുറയ്ക്കും, ക്ഷേമനിധി നിര്‍ണ്ണയിക്കുന്ന മുറയ്ക്കും പ്രസ്തുത തുകകള്‍ അംഗങ്ങളുടെ പി.എഫ് അക്കൗണ്ടില്‍ വരവ് വയ്ക്കുന്നു. ജില്ല തിരിച്ചുള്ള വിവരം അനുബന്ധം (5) ല്‍ കൊടുത്തിരിക്കുന്നു.
ജി.ഒ (ആര്‍.റ്റി) നം.2184/2004/ഘആഞ തീയതി 17.09.2004 പ്രകാരം 10 വര്‍ഷമോ അതില്‍ കൂടുതലോ തുടര്‍ച്ചയായി ഫണ്ട് അടഞ്ഞിട്ടുള്ളതും പെന്‍ഷന്‍ പദ്ധതി നിലവില്‍ വരുന്നതിന് മുമ്പ് പിരിഞ്ഞുപോയ രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ട്. പ്രതിമാസ പെന്‍ഷന്‍ 100 രൂപ ആയിരുന്നത് 01.10.04 മുതല്‍ 150 രൂപയായും 01.04.09 മുതല്‍ 500/- രൂപയായും 01.04.14 മുതല്‍ 600/- രൂപയായും 01.06.2016 മുതല്‍ 1000/- രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏഛ(ഞേ)ചീ.301/2009/ഘആഞ റേ ഠഢങ, 02.03.2009 പ്രകാരം പൂര്‍ത്തിയാക്കിയ ഓരോ അധിക 10 വര്‍ഷത്തിനും 10 രൂപ നിരക്കില്‍ അനുവദിക്കുകയുണ്ടായി. 16.02.2011 ലെ ഏഛ(ഞേ)ചീ.252/2011/ഘആഞ പ്രകാരം 500/- രൂപ പ്രതിമാസ പെന്‍ഷന് പുറമെ പൂര്‍ത്തിയാക്കിയ ഓരോ അധിക വര്‍ഷത്തിനും 10 രൂപ നിരക്കില്‍ അനുവദിക്കുന്നതിന് ഉത്തരവായിട്ടുണ്ട്. മിനിമം പെന്‍ഷന്‍ 1000/- രൂപയായി വര്‍ദ്ധിപ്പിച്ചപ്പോള്‍ പ്രായാധിക്യംമൂലം പിരിയുന്ന തൊഴിലാളികള്‍ക്ക് പത്തു വര്‍ഷത്തില്‍ കൂടുതലുള്ള ഓരോ പൂര്‍ണ്ണ വര്‍ഷ സര്‍വ്വീസിനും നല്‍കി വരുന്ന സര്‍വ്വീസനുസരിച്ചുള്ള 10/- രൂപ വര്‍ദ്ധനവ് നിലവില്‍ നല്‍കുന്നില്ല.
2009-10 മുതല്‍ പെന്‍ഷന്‍ ഫണ്ടിനത്തില്‍ സമാഹരിക്കുന്ന 4% തുക (2%+2%) തൊഴിലാളി വിരമിക്കുമ്പോള്‍ പെന്‍ഷനോടൊപ്പം നല്‍കുന്നതിനായി 22.08.14 ന് ചേര്‍ന്ന 555-ാമത് ബോര്‍ഡ് യോഗം തീരുമാനിക്കുകയും പെന്‍ഷന്‍ ഫണ്ട് വിഹിതമായി സമാഹരിച്ച തുക 60 ഗഡുക്കളായി വിഭജിച്ച് 60 വയസ്സില്‍ വിരമിക്കുന്ന തൊഴിലാളികള്‍ക്ക് 15 വര്‍ഷക്കാലത്തേയ്ക്ക് നിലവിലെ പെന്‍ഷനോടൊപ്പം വിതരണം ചെയ്യുന്നതിനും തൊഴിലാളി ഇടയ്ക്കുവച്ച് മരണപ്പെട്ടാല്‍ ബാക്കിവരുന്ന തുക പലിശ ഉള്‍പ്പെടെ തൊഴിലാളിയുടെ നോമിനിക്ക് നല്‍കാനും 27.01.16 ലെ ജി.ഒ (പി) നം.15/2016/തൊഴില്‍ നമ്പര്‍ ഉത്തരവിലൂടെ ഗവണ്‍മെന്‍റ് അംഗീകാരം ലഭിക്കുകയും അതനുസരിച്ച് റിപ്പോര്‍ട്ട് വര്‍ഷം 1185 പേര്‍ക്കായി 25,66,926/- രൂപ അനുവദിച്ച് നല്‍കിയിട്ടുണ്ട്.
1. സര്‍വ്വീസിലിരിക്കെ മരണമടയുന്ന തൊഴിലാളികളുടെ വിധവകള്‍ക്ക് 1000/- രൂപ പ്രതിമാസം കുടുംബ പെന്‍ഷന്‍.
2. സര്‍വ്വീസിലിരിക്കെ മരണമടയുന്ന തൊഴിലാളിയുടെ മക്കള്‍ക്ക് പ്രതിമാസം 1000/- രൂപ ധനസഹായം.
3. സര്‍വ്വീസിലിരിക്കെ മരണപ്പെടുന്ന തൊഴിലാളിയുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായമായി വിവാഹസമയത്ത് 2 ലക്ഷം രൂപ.
4. തൊഴിലാളികളുടെ മക്കളില്‍ പ്രൊഫഷണല്‍ ഡിഗ്രി, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് ലാപ്ടോപ്പ്.
5. ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് (ഞടആഥഇഒകട) പദ്ധതിയില്‍ ഉള്‍പ്പെടുത്തല്‍.
6. ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളിയ്ക്ക് വിവാഹ ധനസഹായമായി 40,000/- രൂപ. കൂടാതെ തൊഴിലാളികളുടെ പെണ്‍മക്കളുടെ വിവാഹസമയത്ത് ധനസഹായമായി 40,000/- രൂപ.
7. ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചെത്ത് തൊഴിലാളികളില്‍ ഓരോ സാമ്പത്തിക വര്‍ഷവും പ്രായാധിക്യം മൂലം പിരിയുന്നവരില്‍ നിന്നും ജില്ലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ സര്‍വ്വീസുള്ള ഒരാള്‍ക്ക് 50,000/- രൂപ പാരിതോഷികം.
8. ഓരോ സാമ്പത്തിക വര്‍ഷത്തിലും ജില്ലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കളള് അളക്കുന്ന ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓരോ പന ചെത്ത് തൊഴിലാളിക്കും തെങ്ങ് ചെത്ത് തൊഴിലാളിക്കും 50,000/- രൂപ വീതം പാരിതോഷികം.
9. നിലവിലെ ഇന്‍ഷുറന്‍സ് പദ്ധതിയിലെ ക്ലെയിം തുക 20% വര്‍ദ്ധിപ്പിച്ച് അപകടംമൂലം കിടന്ന് ചികിത്സ ആവശ്യമായി വരുന്ന തൊഴിലാളികള്‍ക്ക് ചികിത്സയ്ക്കായി ധനസഹായം.
10. പെന്‍ഷണര്‍ മരണപ്പെടുമ്പോള്‍ പെന്‍ഷണറുടെ കുടുംബത്തിന് മിനിമം പെന്‍ഷന്‍റെ 50% നോമിനി പെന്ഷന്.
ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ബോര്‍ഡ് നടപ്പിലാക്കിയിരുന്ന അപകട ഇന്‍ഷുറന്‍സ് പദ്ധതി റിപ്പോര്‍ട്ട് വര്‍ഷവും തുടരുകയുണ്ടായി. റിപ്പോര്‍ട്ട് വര്‍ഷം യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയുമായി ബോര്‍ഡ് കരാറിലേര്‍പ്പെടുകയും പ്രീമിയം ഇനത്തില്‍ 87,13,224/- രൂപ ബോര്‍ഡ് കമ്പനിക്ക് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് വര്‍ഷം ക്ലെയിം ഇനത്തില്‍ 54,66,309/- രൂപ തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടുണ്ട്. നിലവില്‍ 23164 തൊഴിലാളികള്‍ ഇന്‍ഷുറന്‍സില്‍ അംഗമാക്കിയിട്ടുണ്ട്.
5.15.4 ജില്ലാ ഓഫീസുകളുടെ കെട്ടിട നിര്‍മ്മാണം
തിരുവനന്തപുരത്തെ ചീഫ് ഓഫീസിന് പുറമെ ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോട്ടയം, കോഴിക്കോട്, ഇടുക്കി എന്നീ ജില്ലാ ഓഫീസുകള്‍ക്കുവേണ്ടി ബോര്‍ഡ് സ്വന്തമായി കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയ്ക്കുവേണ്ടി ഓഫീസ് മന്ദിരം നിര്‍മ്മിക്കുന്നതിനാവശ്യമായ ഭൂമി ഗവണ്‍മെന്‍റില്‍ നിന്നും ലഭ്യമായതനുസരിച്ച് ഓഫീസ് നിര്‍മ്മാണത്തിനുള്ള നടപടികള്‍ തുടര്‍ന്നുവരുന്നു. കൊല്ലം, കണ്ണൂര്‍, പത്തനംതിട്ട എന്നീ ജില്ലകള്‍ക്കുവേണ്ടി ഓഫീസ് മന്ദിരം പണിയുന്നതിനാവശ്യമായ ഭൂമി സര്‍ക്കാരില്‍ നിന്നും ലഭ്യമാകാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
1996 ലെ കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) നിയമം 15ഇ വകുപ്പില്‍ ബോര്‍ഡിന്‍റെ കണക്കുകള്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡയറക്ടര്‍ ഓഡിറ്റ് ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. എന്നാല്‍ ബോര്‍ഡിന്‍റെ നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി ഇളവ് ലഭിക്കുന്നതിന് ഓഡിറ്റ് ചെയ്യിച്ച കണക്കുകള്‍ ആദായ നികുതി വകുപ്പിന് സമര്‍പ്പിക്കേണ്ടതുണ്ട്. അത് സമയാസമയങ്ങളില്‍ നല്‍കാറുണ്ട്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിനെക്കൊണ്ട് ഓഡിറ്റ് ചെയ്യിപ്പിക്കുകയാണെങ്കില്‍, തൊഴിലാളികള്‍ക്ക് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കേണ്ട തുകയില്‍ നിന്നും ഭീമമായൊരു തുക ആഡിറ്റ് ഫീസിനത്തില്‍ ചെലവാക്കേണ്ടി വരുമെന്നും ഇത് ബോര്‍ഡിന്‍റെ ക്ഷേമപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും ആകയാല്‍ ലോക്കല്‍ ഫണ്ട് വകുപ്പിന്‍റെ നിലവിലുളള ആഡിറ്റ് ഫീസ് നിരക്ക് കുറയ്ക്കുന്നതിനുവേണ്ടി ബോര്‍ഡ് ഗവണ്മെന്‍റിന് അപേക്ഷ നല്‍കുകയും ആയതിന്‍റെ അടിസ്ഥാനത്തില്‍ ഓഡിറ്റ് ഫീസ് ഒരു ലക്ഷം രൂപയായി നിജപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. 2004-05 വര്‍ഷം വരെയുള്ള ലോക്കല്‍ ഫണ്ട് വകുപ്പിന്‍റെ ആഡിറ്റ് ചീഫ് ഓഫീസില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജില്ലാ ഓഫീസുകളിലെ ആഡിറ്റ് പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
റിപ്പോര്‍ട്ട് വര്‍ഷത്തില്‍ ബോര്‍ഡ് 12 തവണയും സ്റ്റാന്‍റിംഗ് കമ്മിറ്റി 8 തവണയും വീതം യോഗം ചേരുകയുണ്ടായി. ബോര്‍ഡ് യോഗം ചേര്‍ന്ന സ്ഥലവും തീയതിയും അനുബന്ധം 18 ലും സ്റ്റാന്‍റിംഗ് കമ്മിറ്റി ചേര്‍ന്ന സ്ഥലവും തീയതിയും അനുബന്ധം 18 എ യിലും നല്‍കിയിട്ടുണ്ട്.
5.18 വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ യോഗങ്ങള്‍
(സെക്രട്ടറി)







