ചരിത്രം
ശ്രീ.പിണറായി വിജയൻ
ബഹു: കേരള മുഖ്യമന്തി
ശ്രീ വി ശിവൻകുട്ടി
ബഹു: തൊഴിൽ വകുപ്പ് മന്ത്രി
ശ്രീ എൻ വി ചന്ദ്രബാബു
ബഹു : ബോർഡ് ചെയർമാൻ
1970 ല്‍ സ്ഥാപിച്ച കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനത്ത് രൂപീകരിച്ച ആദ്യത്തെ തൊഴിലാളി ക്ഷേമ പദ്ധതിയാണ്. ക്ഷേമനിധിയുടെ സംരക്ഷണവും ഭരണവും ക്ഷേമനിധി ബോര്‍ഡില്‍ നിക്ഷിപ്തമാണ്. ബോര്‍ഡിന് തിരുവനന്തപുരത്ത് ഹെഡ് ഓഫീസും വയനാട് ഒഴികെയുളള ജില്ലകളില്‍ ജില്ലാ ഓഫീസുകളുമുണ്ട്. കോഴിക്കോട്, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ഓഫീസുകള്‍ ബോര്‍ഡിന്‍റെ സ്വന്തം കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബോര്‍ഡില്‍ നിലവില്‍ 1284 ജീവനക്കാരുണ്ട്. നിലവില്‍ ബോര്‍ഡില്‍ 31071 തൊഴിലാളികളും 16725 പെന്‍ഷന്‍കാരുമാണുള്ളത്. 2017 ജൂലൈ മാസം മുതല്‍ സര്‍വ്വീസനുസരിച്ച് പെന്‍ഷന്‍ 2,000/- രൂപ മുതല്‍ 5,000/- രൂപ വരെ നല്‍കി വരുന്നു. ചരിത്രം
തൊഴിലാളികളുടെ വാര്‍ഷിക വേതനത്തിന്‍റെ 25% ആണ് അംശാദായമായി തൊഴിലുടമകള്‍ അടയ്ക്കേണ്ടത്. ഇത് 16% പി.എഫ് , 5% ഗ്രാറ്റുവിറ്റി, 4% പെൻഷൻ ഫണ്ട് എന്നിങ്ങനെ തൊഴിലാളികളുടെ അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കുന്നു. ക്ഷേമനിധിയായി സ്വരൂപിക്കുന്ന തുക ട്രഷറിയിലും വിവിധ ബാങ്കുകളിലും സ്ഥിരനിക്ഷേപം നടത്തി അതില്‍ നിന്നും ലഭിക്കുന്ന പലിശ ഉപയോഗിച്ചാണ് ബോര്‍ഡ് വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നത്. തൊഴിലാളികള്‍ക്ക് പെന്‍ഷന് പുറമെ അവശതാധനസഹായം, മരണപ്പെടുന്ന തൊഴിലാളികളുടെ നോമിനിയ്ക്കുള്ള ധനസഹായം, മരണപ്പെടുന്ന പെന്‍ഷണറുടെ നോമിനിയ്ക്കുള്ള ധനസഹായം, തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ്, അപകടത്തില്‍പ്പെടുന്ന തൊഴിലാളികള്‍ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതി, പ്രായാധിക്യംമൂലം പിരിയുന്ന തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ സര്‍വ്വീസുള്ളവര്‍ക്കുള്ളവര്‍ക്കുള്ള പാരിതോഷികം, ഏറ്റവും കൂടുതല്‍ കള്ള് അളക്കുന്ന തെങ്ങ് / പന ചെത്ത് തൊഴിലാളികള്‍ക്കുള്ള പാരിതോഷികം, മരണപ്പെടുന്ന തൊഴിലാളികളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം, തൊഴിലാളിയുടെയും തൊഴിലാളിയുടെ പെണ്‍മക്കളുടെയും വിവാഹത്തിനുള്ള ധനസഹായം, തൊഴിലാളികളെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സില്‍ അംഗമാക്കല്‍, തുടങ്ങിയ നിരവധി ക്ഷേമപദ്ധതികള്‍ ബോര്‍ഡില്‍ നടപ്പിലാക്കി വരുന്നു. കൂടാതെ തൊഴിലാളികള്‍ക്ക് ഭവന നിര്‍മ്മാണം, ചികിത്സ, മക്കളുടെ വിദ്യഭ്യാസം, പെണ്‍മക്കളുടെ വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് അവരുടെ പി.എഫ് അക്കൗണ്ടില്‍ നിന്നും തിരിച്ചടയ്ക്കേണ്ടാത്ത അഡ്വാന്‍സും നല്‍കി വരുന്നു.







