ശ്രീ.പിണറായി വിജയൻ
ബഹു: കേരള മുഖ്യമന്തി
ശ്രീ വി ശിവൻകുട്ടി
ബഹു: തൊഴിൽ വകുപ്പ് മന്ത്രി
ശ്രീ എൻ വി ചന്ദ്രബാബു
ബഹു : ബോർഡ് ചെയർമാൻ
കേരളത്തിലെ കള്ള് വ്യവസായ തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 1969 ലെ കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി നിയമപ്രകാരം ഗവണ്മെന്റ് രൂപീകരിച്ചിട്ടുള്ള സ്ഥാപനമാണ് കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്. 14.01.1970 മുതല്‍ നടപ്പിലാക്കിയ ക്ഷേമനിധി നിയമത്തിലേയും പദ്ധതിയിലേയും വ്യവസ്ഥകള്‍ക്കനുസരിച്ച് കള്ള് ചെത്തിലും അനുബന്ധ തൊഴിലുകളിലും ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെ ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്യുക, അവരുടെ ക്ഷേമ ഐശ്വര്യങ്ങള്‍ക്ക് വേണ്ടി വിവിധ പദ്ധതികള്‍ നടപ്പാക്കുക, പിരിഞ്ഞു പോകുമ്പോള്‍ അവരുടെ പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി എന്നിവ കണക്കു തീര്‍ത്ത് നല്‍കുക എന്നിവയാണ് ബോര്‍ഡിന്റെ പ്രധാന ലക്ഷ്യം. ഇതിലേക്കായി തൊഴിലാളികള്‍, തൊഴിലുടമകള്‍ എന്നിവരില്‍ നിന്നും പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി എന്നീ ഇനങ്ങളില്‍ വിഹിതം സ്വീകരിക്കുന്നു. തൊഴിലാളികളുടെ വേതനത്തില്‍ നിന്ന് തൊഴിലാളി വിഹിതമായി 10 ശതമാനവും തൊഴിലുടമയുടെ വിഹിതമായി അടക്കുന്ന 10% വും തൊഴിലുടമ തന്നെ അടയ്ക്കുന്ന 5% ഗ്രാറ്റുവിറ്റി വിഹിതവും ചേര്‍ന്ന് ആകെ 25 % തുകയാണ് ക്ഷേമനിധി. (16% പ്രോവിഡന്റ് ഫണ്ടും 4% പെന്ഷന് ഫണ്ടും 5% ഗ്രാറ്റുവിറ്റിയും). കൂടാതെ 1996 മാര്‍ച്ച് 26 ന് പുറപ്പെടുവിച്ച ഭേദഗതി നിയമം 2, 3 വകുപ്പുകളില്‍ ബോര്‍ഡിന്റെ ഉദ്ദേശലക്ഷ്യത്തില്‍ തൊഴിലാളികള്‍ക്ക് പെന്ഷന് നല്‍കുന്നിന് എന്നുകൂടി ചേര്‍ക്കുകയും 4(3) വകുപ്പുപ്രകാരം ഓരോ വര്‍ഷവും തൊഴിലാളി വിഹിതത്തിന്റെ 10 ശതമാനത്തില്‍ കുറയാത്ത തുക സര്‍ക്കാര്‍ ഗ്രാന്റായി നിധിയില്‍ നിക്ഷേപിക്കണമെന്ന വ്യവസ്ഥ ചെയ്യുകയുമുണ്ടായി. നേരത്തെ സൂചിപ്പിച്ച പ്രകാരം പിരിച്ചെടുക്കുന്ന പ്രോവിഡന്റ് ഫണ്ട് തൊഴിലാളികളുടെ അക്കൗണ്ടില്‍ വരവു വച്ച് അവര്‍ പിരിഞ്ഞുപോകുമ്പോള്‍ പലിശ സഹിതം തിരിച്ചുനല്‍കുന്നു. അതിനുപുറമെ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ സര്‍വ്വീസ് കണക്കാക്കി ഗ്രാറ്റുവിറ്റിയും പെന്‍ഷനും നല്കുന്നു. കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്







